മാസ്റ്റര്‍ കാര്‍ഡിന്റെ ലോഗോ മാറി

By Asianet NewsFirst Published Jul 15, 2016, 8:52 AM IST
Highlights

ന്യൂയോര്‍ക്ക്: സാമ്പത്തിക സേവന ദാതാക്കളായ മാസ്റ്റര്‍ കാര്‍ഡിന്റെ ലോഗോ മാറി. പുതിയ ലോഗോ പതിച്ചാകും ഇനി മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് മാസ്റ്റര്‍ കാര്‍ഡുകള്‍ ലഭിക്കുക. 20 വര്‍ഷത്തിനിടെ ഇതാദ്യമായാണു മാസ്റ്റര്‍ കാര്‍ഡിന്റെ ലോഗോ പരിഷ്കരണം.

1979ലാണ് മാസ്റ്റര്‍ കാര്‍ഡ് എന്ന പേരില്‍ പണം വിനിമയം ചെയ്യുന്നതിനുള്ള കാര്‍ഡുകള്‍ പുറത്തിറങ്ങുന്നത്. ബാങ്ക് ഓഫ് അമേരിക്ക വിതരണം ചെയ്തിരുന്ന ബാങ്ക് അമേരിക്കാര്‍ഡ് എന്ന കാര്‍ഡിനോടു മത്സരിക്കാന്‍ കാലിഫോര്‍ണിയ ബാങ്കുകള്‍ പുറത്തിറക്കിയതായിരുന്നു ഇന്റര്‍ബാങ്ക് മാസ്റ്റര്‍ ചാര്‍ജ് എന്ന പേരിലുള്ള കാര്‍ഡിന്റെ ആദ്യ രൂപം. മാസ്റ്റര്‍ കാര്‍ഡ് എന്ന പേരും ലോഗോയും വന്നശേഷം, 1990ലും 1996ലും പരിഷ്കരണം വരുത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് ലോഗോ പരിഷ്കരണം.
 

click me!