കൊച്ചിയുടെ ഹൃദയം കവരാന്‍ മെയ്ഫെയര്‍

Web Desk |  
Published : Apr 19, 2018, 04:45 PM ISTUpdated : Jun 08, 2018, 05:52 PM IST
കൊച്ചിയുടെ ഹൃദയം കവരാന്‍ മെയ്ഫെയര്‍

Synopsis

നാല് നിലയിലായി സ്ഥിതി ചെയ്യുന്ന മെയ്‌ഫെയറിലെ 12 അപാര്‍ട്ട്‌മെന്റുകളും പ്രീമിയം സൗകര്യങ്ങളോടെയാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്

കേരളത്തിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അബാദ് ബില്‍ഡേഴ്‌സിന്റെ പ്രീമിയം അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ടായ മെയ്‌ഫെയര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി. ഒരു നിലയില്‍ മൂന്ന് അപ്പാര്‍ട്ടമെന്റുകള്‍ വീതം മൊത്തം നാല് നിലകളിലായി പന്ത്രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ അടങ്ങിയ ഫ്ളാറ്റ് സമുച്ചയമാണ് മെയ്‌ഫെയര്‍. 2015 സെപ്തംബറില്‍ ആണ് മെയ്‌ഫെയറിന്റെ  നിര്‍മ്മാണം ആരംഭിക്കുന്നത്. നിശ്ചിത സമയത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താകള്‍ക്കായി ഭൂരിപക്ഷം അപ്പാര്‍ട്ട്മെന്‍റുകളും ഇതിനോടകം കൈമാറി കഴിഞ്ഞു. 

നഗരഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രൈം ലോക്കേഷനാണ് മെയ്‌ഫെയറിന്റെ പ്രധാന സവിശേഷതകളിലൊന്ന്. കൊച്ചി വാര്യംറോഡിലാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ എല്ലാ പ്രധാന പോയിന്റുകളിലേക്കും ഇവിടെ നിന്നും എളുപ്പമെത്തിച്ചേരാം. എം.ജി.റോഡ് 190 മീറ്റര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ 400 മീറ്റര്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ 1 കി.മീ, മഹാരാജാസ് കോളേജ് 1 കിമീ, മറൈന്‍ ഡ്രൈവ് കൊച്ചി 2.5 കി.മീ എന്നിങ്ങനെ നഗരത്തിലെ പ്രധാനകേന്ദ്രങ്ങളെല്ലാം ഇവിടെ നിന്നും വളരെ അടുത്താണ്. കൂടാതെ ചിന്മയ സ്‌കൂള്‍, ലോട്ടസ് ക്ലബ്, രാമവര്‍മ്മ ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളും മെയ്‌ഫെയറിന് അടുത്തുണ്ട്. പണി പൂര്‍ത്തിയാവാറായ മെട്രോ സ്റ്റേഷനാണ് വരാനിരിക്കുന്ന മറ്റൊരു ആകര്‍ഷണം. 

നാല് നിലയിലായി സ്ഥിതി ചെയ്യുന്ന മെയ്‌ഫെയറിലെ 12 അപാര്‍ട്ട്‌മെന്റുകളും പ്രീമിയം സൗകര്യങ്ങളോടെയാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. 3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവയെല്ലാം. നാല് നിലയില്‍ ആകെ പന്ത്രണ്ട് അപ്പാര്‍ട്ടമെന്റുകള്‍ മാത്രമേയുള്ളൂ എന്നതിനാല്‍ കാര്യമായ സ്വകാര്യതയും സ്ഥലസൗകര്യവും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാല്‍ക്കണിയില്‍ മനോഹരമായി ഒരുക്കിയ മിനി ഗാര്‍ഡന്‍ അംഗങ്ങളുടെ സായാഹ്നങ്ങളെ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയതാണ്. ഇലക്ട്രിക്കല്‍,പ്ലംബിംഗ്,ഫ്‌ളോര്‍ തുടങ്ങി എല്ലാ ഭാഗങ്ങളുടെ നിര്‍മ്മാണത്തിനും ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. 

ഒരു കുടുംബത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും മെയ്‌ഫെയറിനുള്ളില്‍ തന്നെയുണ്ട്. ആധുനികസജ്ജീകരണങ്ങളോട് കൂടിയ ഫിറ്റ്‌നസ് സെന്റര്‍, റൂഫ് ടോപ്പിലെ ചില്‍ഡ്രന്‍സ് ഏരിയ,പൂര്‍ണമായും ശീതികരിച്ച റിക്രിയേഷന്‍ ഹാളും അസോസിയേഷന്‍ റൂമും ഇവയെല്ലാം കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും സമയം ചിലവിടാന്‍ അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയതാണ്. 

ഇതോടൊപ്പം അതിവേഗ എലവേറ്ററും കേന്ദ്രീകൃത ഗ്യാസ് സംവിധാനവും മഴവെള്ളപ്ലാന്റും മെയ്‌ഫെയറിലുണ്ട്. ഓഫീസേഴ്‌സ് റൂ, ഡ്രൈവേഴ്‌സ് റൂം എന്നീ അനുബന്ധ സൗകര്യങ്ങളും സജ്ജമാണ്. മെയ്‌ഫെയറിലെ അംഗങ്ങളുടെ സുരക്ഷയ്ക്കായി 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒപ്പം എല്ലാ ഫ്ളാറ്റുകള്‍ക്കും വീഡിയോ ഡോര്‍ഫോണ്‍ സംവിധാനവുമുണ്ട്. 

നിലവില്‍ കൊച്ചി നഗരത്തില്‍ മാത്രം അബാദ് ബില്‍ഡേഴ്സിന്‍റെ നാല് പ്രൊജക്ടുകള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. കടവന്ത്രയിലെ അബാദ് റിഫളക്ഷന്‍സ്, ഇടപ്പള്ളിയിലെ അബാദ് ഓസിസ്, മരടിലെ അബാദ് ഗോള്‍ഡന്‍ ഓക്ക്, ആലുവയിലെ അബാദ് സ്പ്രിംഗ്ഫില്‍ഡ് ഗാര്‍ഡന്‍ വില്ലാസ് എന്നിവയാണ് ഇവ. 

കൂടുതല്‍ വിവരങ്ങള്‍ക്ക് -  -9995 247 000 

For more information click here

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പൊള്ളുന്ന വിലയില്‍ പകച്ച് വിപണി; ഇന്ത്യയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ആളില്ല
Gold Rate Today: 'താഴത്തില്ലെടാ', സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില