Latest Videos

കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റി അയച്ചത് 22,074 കോടി രൂപയുടെ ഇറച്ചി

By Web DeskFirst Published Apr 11, 2017, 11:17 AM IST
Highlights

ദില്ലി: ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇറച്ചി വില്‍പ്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇന്ത്യയില്‍ ഇറച്ചി വില്‍പ്പന നിയന്ത്രിക്കുമ്പോള്‍ ഇറച്ചി കയറ്റി അയച്ച് രാജ്യം നേടിയത് കോടികളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍- ജനുവരി കാലയളളവില്‍ രാജ്യം കയറ്റുമതി ചെയ്തത് 22,074 കോടി രൂപയുടെ ഇറച്ചിയാണ്. 

11 ലക്ഷം ടണ്‍ ഇറച്ചിയാണ് ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചത്. വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. മുന്‍ വര്‍ഷങ്ങളിലെ കയറ്റുമതിയുടെ കണക്കും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. 81 കമ്പനികളാണ് രാജ്യത്ത് ഇറച്ചി സംസ്‌കരണവും കയറ്റുമതിയും നടത്തുന്നത്.
 

click me!