
സംസ്ഥാനത്ത് വിൽപന തുടങ്ങിയ മിസോറാം ലോട്ടറി നിയമവിരുദ്ധമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ഇതിന് പിന്നിൽ സാന്റിയാഗോ മാര്‍ട്ടിനാണെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം ജി.എസ്.ടിയുവിടെ മറവിൽ ലോട്ടറി മാഫിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കളമൊരുക്കുന്നുവെന്ന് വി.ഡി സതീശന്‍ വിമര്‍ശിച്ചു. രജിസ്ട്രേഷനെടുത്ത തൃപ്പൂണിത്തുറയിലെ എജൻസിക്ക് സംസ്ഥാന ജി.എസ്.ടി വിഭാഗം നോട്ടീസ് നല്‍കി.
നിയമവിരുദ്ധമായി ഇതര സംസ്ഥാന ലോട്ടറി വില്‍ക്കുന്നതാരെന്ന് പൊലീസ് അന്വേഷിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനെതിരെ ക്രിമിനിൽ നടപടിയുമെടുക്കും. നികുതി ചട്ടം പാലിക്കാത്തതിനാലും നടപടിയെടുക്കും. മിസോറാമിനും കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതുമെന്നും ഇതിന് പിന്നിൽ സാന്റിയാഗോ മാര്‍ട്ടിനാണെന്നും ധനമന്ത്രി ആരോപിച്ചു.
വിൽക്കുന്ന ലോട്ടറികളുടെ എണ്ണം, മൂല്യം, ഏജന്റുമാരുടെ വിശദാംശങ്ങള, ലോട്ടറി സ്കീം എന്നിവ ജി.എസ്.ടി ചട്ട പ്രകാരം നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ അറിയിക്കണം. മിസോറാം ലോട്ടറി വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കേരള സംസ്ഥാന ലോട്ടറി നല്‍കില്ലെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വരവിനെക്കാള്‍ ചെലവുള്ള മിസോറാം ലോട്ടറി, സമ്മാനം നല്‍കാതെ തട്ടിക്കുന്നതാണ്. ഈ ലോട്ടറി ബഹിഷ്കരിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. അതേ സമയം ലോട്ടറി മാഫിയയുമായുള്ള സി.പി.എമ്മിന്റെ ബന്ധം വീണ്ടും മറനീക്കി പുറത്തുവന്നെന്നാണ് വി.ഡി സതീശന്റെ ആരോപണം. ലോട്ടറി മാഫിയയെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാൻ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം രേഖകള്‍ ഹാജരാക്കണമെന്ന്ആവശ്യപ്പെട്ട് മിസോറാം ലോട്ടറിയുടെ എജൻസിക്ക് സംസ്ഥാന ജി.എസ്.ടി വിഭാഗം നോട്ടീസ് നൽകി.24 മണിക്കൂറിനകം രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് രജിസ്ട്രേഷനെടുത്ത തൃപ്പൂണിത്തുറയിലെ ടീസ്ത ഡിസ്ട്രിബ്യൂട്ടേഴ്സിന് നോട്ടീസ് കിട്ടിയത്. ലോട്ടറീസ് റെഗുലേഷൻ ആക്ടിലേയും, ജി.എസ്.ടി ആക്ടിലേയും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അതുവരെ ലോട്ടറി ടിക്കറ്റുകൾ വില്പന നടത്തരൂതെന്നും നിർദ്ദേശം നൽകി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.