ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറി നോയിഡയിൽ ഉദ്ഘാടനം ചെയ്തു

Web Desk |  
Published : Jul 09, 2018, 08:43 PM ISTUpdated : Oct 02, 2018, 06:41 AM IST
ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറി നോയിഡയിൽ ഉദ്ഘാടനം ചെയ്തു

Synopsis

പുതിയ ഫാക്ടറി പ്രവർത്തനസജ്ജമാക്കുന്നതോടെ സാംസം​ഗിന്റെ ഇന്ത്യയിലെ മൊബൈൽ ഉത്പാദനം നിലവിലെ 67 ലക്ഷത്തിൽ നിന്നും 1.20 കോടിയായി ഉയരും.

നോയ്ഡ:ലോകത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ ഫാക്ടറി ഉത്തർപ്രദേശിലെ നോയിഡയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണകൊറിയൻ പ്രസി‍ഡന്റ് മൂൺ ജൈ ഇന്നും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആ​ഗോള ഇലക്ട്രോണിക് വ്യാവസായരം​ഗത്തെ മുൻനിരക്കാരായ കൊറിയൻ കമ്പനി സാംസം​ഗിന്റേതാണ് ഇൗ ഫാക്ടറി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇൻ പദ്ധതിയിലെ പൊൻതൂവലായാണ് പദ്ധതിയെ കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. 4915 കോടി രൂപ ചിലവിട്ട് ഒരു വർഷം കൊണ്ടാണ് നിലവിലുള്ള ഫാക്ടറി ലോകത്തെ തന്നെ ഏറ്റവും വലുതായി സാംസം​ഗ് വികസിപ്പിച്ചെടുത്തത്. 

നോയിഡയിൽ സെക്ടർ 81-ൽ 35 ഏക്കർ സ്ഥലത്തായാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായ ഫാക്ടറിയിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 1996-ലാണ് യുപിയിൽ സാംസം​ഗ് തങ്ങളുടെ ഫാക്ടറി സ്ഥാപിക്കുന്നത്.1997-ൽ ഇവിടെ ടിവി നിർമ്മാണം ആരംഭിച്ചു. 2003-ൽ ഫ്രിഡ്ജുകളുടെ ഉത്പാദനം ആരംഭിച്ചു. 2005- മുതലാണ് മൊബൈൽ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നത്. 

ടെക്നോളജിയുടെ വികാസം ഇന്ത്യക്കാരുടെ ജീവിതത്തെ വലിയ തോതിൽ മാറ്റിയെന്ന് ഉദ്​ഘാടന പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡിജിറ്റൽ പണമിടപാടുകൾ മുൻപത്തേക്കാൾ വളരെ കൂടുതലാണ് ഇപ്പോൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒരൊറ്റ കൊറിയൻ കമ്പനി ഉൽപന്നമെങ്കിലും ഇല്ലാത്ത മിഡിൽ ക്ലാസ്സ് ഇന്ത്യക്കാരുടെ വീടുകൾ ഉണ്ടാവില്ലെന്നും കൊറിയൻ കമ്പനികളുടെ ​​ഗുണമേന്മയെ പ്രശംസിച്ചു കൊണ്ട് മോദി പറഞ്ഞു.  ഇന്ത്യ-കൊറിയ സൗഹൃദത്തിൽ നിർണായകമാറ്റമായിരിക്കും പുതിയ മൊബൈൽ പ്ലാന്റ് കൊണ്ടു വരികയെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന സ്മാർട്ട് സിറ്റിയിൽ പങ്കുചേരാൻ ദക്ഷിണകൊറിയക്ക് താത്പര്യമുണ്ടെന്ന് പ്രസിഡന്റ മൂൺ ജെഇൻ പറഞ്ഞു. 

പുതിയ ഫാക്ടറി പ്രവർത്തനസജ്ജമാക്കുന്നതോടെ സാംസം​ഗിന്റെ ഇന്ത്യയിലെ മൊബൈൽ ഉത്പാദനം നിലവിലെ 67 ലക്ഷത്തിൽ നിന്നും 1.20 കോടിയായി ഉയരും. നോയിഡയിലേത് കൂടാതെ തമിഴ്നാട്ടിലെ ശ്രീംപെരുമ്പത്തൂരിലും കമ്പനിക്ക് ഫാക്ടറിയുണ്ട്. 
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്ത്യയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ആളില്ല; കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, പൊള്ളുന്ന വിലയില്‍ പകച്ച് വിപണി;
സ്വര്‍ണ്ണക്കരുത്ത് കൂട്ടി ചൈന; ഹോങ്കോങ് വഴിയുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധന