ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി

By Web deskFirst Published Jul 17, 2018, 12:58 PM IST
Highlights
  • ആമസോണ്‍ മേധാവി ജെഫ് ബിസോസ്  ആണ് നിലവില്‍ ലോകത്തെ ഏറ്റവും  വലിയ സമ്പന്നന്‍

ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്ക്. ചൈനീസ് ഇ-- കൊമേഴ്സ് കന്പനിയായ ആലിബാബയുടെ മേധാവി ജാക്ക് മാ യെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ പദവിയിലെത്തിയത്.  

ഓഹരിവിപണിയുണ്ടായ മുന്നേറ്റമാണ് മുകേഷ് അംബാനിയുടെ സമ്പത്തിന്റെ മൂല്യം വർധിപ്പിച്ചത്. സാന്പത്തിക ഏജന്‍സിയായ ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 44.3 ബില്ല്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. 44 ബില്ല്യണ്‍ ആണ് ജാക്ക് മായുടെ സന്പാദ്യം. 

ഈ വര്‍ഷം ഇതുവരെ നാല് ബില്ല്യണ്‍ ഡോളറിന്‍റെ വര്‍ധനയാണ് മുകേഷ് അംബാനിയുടെ സന്പാദ്യത്തിലുണ്ടായത്. അദ്ദേഹത്തിന്‍റെ കന്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ മൊത്തം ആസ്തി മൂല്യം നൂറ് ബില്ല്യണ്‍ ഡോളര്‍ കവിഞ്ഞു. ബോംബൈ സ്റ്റോക്ക് എക്സേഞ്ചില്‍ ലിസ്റ്റ് ചെയ്ത കന്പനികളില്‍ നൂറ് ബില്യണ്‍ ക്ലബിലെത്താനും ഇതോടെ റിലയന്‍സിനായി. 

ഇന്ത്യന്‍ മൊബൈല്‍ വിപണിയെ ഇളക്കിമറിച്ച ജിയോയുടെ വിജയം ആസ്തി മൂല്യം വര്‍ധിപ്പിക്കുന്നതില്‍ റിലയന്‍സിന് തുണയായത്. ജിയോ ജിഗാഫൈബര്‍ എന്ന പേരില്‍ അടുത്ത മാസം ബ്രോ‍ഡ് ബാന്‍ഡ് സേവനം കൂടി വരുന്നതോടെ റിലയന്‍സ് ഗ്രൂപ്പിന്‍റെ ആസ്തി മൂല്യം ഇനിയും വര്‍ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം ആഗോള ഇകൊമേഴ്സ് രംഗത്തെ മുന്‍നിര കന്പനിയായ ചൈനയുടെ ആലിബാബയ്ക്ക് ഇത് തിരിച്ചടിയുടെ വര്‍ഷമാണ്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സേഞ്ചില്‍ ഒരൊറ്റ മാസം കൊണ്ട് പത്ത് ശതമാനം ഇടിവാണ് ആലിബാബയുടെ ഓഹരിവിലയിലുണ്ടായത്. അതേസമയം 487 ബില്ല്യണ്‍ ഡോളര്‍ ആസ്തിമൂല്യവുമായി ഏഷ്യയിലെ ഏറ്റവും വലിയ കന്പനി എന്ന ബഹുമതി ആലിബാബയ്ക്ക് തന്നെയാണ്. 

ബ്ലുംബെര്‍ഗ്ഗ് റിപ്പോര്‍ട്ട് പ്രകാരം ആമസോണ്‍ മേധാവി ജെഫ് ബിസോസ്  ആണ് നിലവില്‍ ലോകത്തെ ഏറ്റവും  വലിയ സമ്പന്നന്‍. ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ആമസോണിന്‍റെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ജെഫ്  ബിസോസിനെ  അതിസന്പന്നന്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. നിലവിലെ കണക്കുകള്‍ പ്രകാരം 150 ബില്യണ്‍ ഡോളറാണ് ബിസോസിന്‍റെ ആസ്തി. മെക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനേയും (94 ബില്ല്യണ്‍)വാള്‍ട്ടൺ കുടുംബത്തെയും മറി കടന്നാണ് ജെഫ് ബിസോസ് പട്ടികയിൽ മുന്നിലെത്തിയത്. 

ബ്ലൂംബെര്‍ഗ്ഗ് തയ്യാറാക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടിക - 

റാങ്ക്/കമ്പനി/ആസ്തിമൂല്യം/രാജ്യം

1. ജെഫ് ബിസോസ്            ആമസോണ്‍           151 ബില്ല്യണ്‍     അമേരിക്ക
2. ബില്‍ഗേറ്റ്സ്               മൈക്രോസോഫ്റ്റ്     95.3 ബില്ല്യണ്‍   അമേരിക്ക
3. വാറന്‍ ബഫറ്റ്             ബൈര്‍ക്ക്ഷെയര്‍     83 ബില്ല്യണ്‍     അമേരിക്ക
4. മാര്‍ക്ക്സുക്കര്‍ബര്‍ഗ്ഗ്    ഫേസ്ബുക്ക്          82 ബില്ല്യണ്‍     അമേരിക്ക


 

click me!