മുകേഷ് അംബാനിക്ക് സഹപ്രവര്‍ത്തകരെക്കാള്‍ കുറഞ്ഞ ശമ്പളം!

Web Desk |  
Published : Jun 08, 2018, 10:36 PM ISTUpdated : Jun 29, 2018, 04:02 PM IST
മുകേഷ് അംബാനിക്ക് സഹപ്രവര്‍ത്തകരെക്കാള്‍ കുറഞ്ഞ ശമ്പളം!

Synopsis

10 വര്‍ഷമായി മുകേഷ് അംബാനിയുടെ പ്രതിഫലം കൂടുന്നില്ല 

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ശമ്പളം വീണ്ടും കൂടിയില്ല. തുടര്‍ച്ചയായി ഇത് പത്താം വര്‍ഷമാണ് മുകേഷിന്‍റെ പ്രതിഫലം കൂടാതെ നില്‍ക്കുന്നത്. 15 കോടി രൂപയാണ് കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹത്തിന്‍റെ പ്രതിഫലം. 

15 കോടിയായി തന്‍റെ ശമ്പളം 2009 ഒക്ടോബറിലാണ് മുകേഷ് നിജപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്ഥരില്‍ പലരും അദ്ദേഹത്തെക്കാള്‍ പ്രതിഫലം പറ്റുന്നുണ്ട്. മുകേഷിന്‍റെ ബന്ധുക്കളും റിലയന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കൂടിയായ നിഖില്‍ മെസ്വാനിക്കും ഹാത്തില്‍ മെസ്വാനിക്കും ചെയര്‍മാനെക്കാള്‍ പ്രതിഫലമുണ്ട്. ഇരുവര്‍ക്കും 20 കോടി വീതമാണ് പ്രതിഫലം. 

വര്‍ഷാ വര്‍ഷം ശമ്പളവര്‍ദ്ധനവ് ലഭിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്ന മറ്റ് കോര്‍പ്പറേറ്റ്  കമ്പനി ചെയര്‍മാന്മാരില്‍ നിന്ന് തികച്ച വ്യത്യസ്ഥനാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മുകേഷ് അംബാനി.   

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും, 21 ദിവസം നിയന്ത്രണം
ഇറാൻ യുദ്ധം സ്വാധീനിക്കുന്നോ? ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത് വൻ കുതിപ്പ്; ഒരു പവൻ സ്വർണത്തിന് 1840 രൂപ കൂടി