
ദില്ലി: ഓഹരി വിപണിയില്‍ വലിയ ചാഞ്ചാട്ടം കാണാനായ 2018 പക്ഷേ മ്യൂച്വല്‍ ഫണ്ട് മേഖലയ്ക്ക് ഭാഗ്യവര്‍ഷമായിരുന്നു. ഈ വര്‍ഷം മ്യൂച്വല്‍ ഫണ്ട് ആസ്തി 13 ശതമാനം വര്‍ദ്ധിച്ച് 24 ലക്ഷം കോടി രൂപയിലെത്തി.
ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും എസ്ഐപി കൈവരിച്ച വളര്‍ച്ചയുമാണ് പ്രതികൂല സാഹചര്യത്തിലും മ്യൂച്വല്‍ ഫണ്ടിനെ കരുത്തനാക്കിയത്. നവംബറിലെ കണക്ക് പ്രകാരം നിക്ഷേപകരുടെ എണ്ണം 1.3 കോടിയാണ്.
കഴിഞ്ഞ വര്‍ഷം ആസ്തിയില്‍ 5.4 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. അടുത്ത വര്‍ഷവും മികച്ച വളര്‍ച്ച കൈവരിക്കാന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.