മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഇനി ഇ-കെവൈസി ഇല്ല

By Web TeamFirst Published Oct 16, 2018, 2:41 PM IST
Highlights

ഒക്ടോബര്‍ 12 ന് ഇത് സംബന്ധിച്ച കത്ത് ഫണ്ട് കമ്പനികള്‍ക്കും രജിസ്ട്രാര്‍മാര്‍ക്കും ഓണ്‍ലൈന്‍ വഴി നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുളള ഏജന്‍റുമാര്‍ക്കും യുഐഡിഎഐ നല്‍കി. 
 

തിരുവനന്തപുരം: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഇനി രാജ്യത്ത് ഇ-കെവൈസി സംവിധാനം ഉപയോഗിക്കാന്‍ സാധിക്കില്ല. ഒക്ടോബര്‍ 12 ന് ഇത് സംബന്ധിച്ച കത്ത് ഫണ്ട് കമ്പനികള്‍ക്കും രജിസ്ട്രാര്‍മാര്‍ക്കും ഓണ്‍ലൈന്‍ വഴി നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുളള ഏജന്‍റുമാര്‍ക്കും യുഐഡിഎഐ നല്‍കി. 

ഇതുവരെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഇ-കെവൈസി സംവിധാനത്തിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ വര്‍ഷം 50,000 രൂപ വരെ നിക്ഷേപിക്കാമായിരുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുളള ഒറ്റത്തവണ കെവൈസി നടപടി പൂര്‍ത്തിയാക്കാന്‍ ഇനി അപേക്ഷകര്‍ നേരിട്ടുതന്നെ അപേക്ഷ നല്‍കണം.

ഇത്തരം അപേക്ഷയോടൊപ്പം ഇനിമുതല്‍ ഫോട്ടോ, ഐഡന്‍റിറ്റി പ്രൂഫ്, വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ കോപ്പികള്‍ നല്‍കണം. 
 

click me!