മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്‍റെ ഏറ്റവും പുതിയ ഫെസ്റ്റിവല്‍ ജ്വല്ലറി കളക്ഷന്‍സ് കരീന കപൂര്‍ അവതരിപ്പിച്ചു

Published : Nov 05, 2018, 12:44 PM ISTUpdated : Nov 05, 2018, 06:27 PM IST
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്‍റെ ഏറ്റവും പുതിയ ഫെസ്റ്റിവല്‍ ജ്വല്ലറി കളക്ഷന്‍സ് കരീന കപൂര്‍ അവതരിപ്പിച്ചു

Synopsis

ഇരുനൂറിലധികം വരുന്ന എസ്‌ക്ലൂസിവ് ഡിസൈനുകള്‍ക്കൊപ്പം  മിതമായ വിലയില്‍ സ്വര്‍ണ്ണ, വജ്ര, രത്നാഭരണങ്ങളുടെ ബൃഹത്തായ ശേഖരമാണ് മലബാര്‍ ഗോള്‍ഡില്‍  ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

ദുബായ്: ദീപാവലി ആഘോഷവേളയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ ഏറ്റവും പുതിയ ആഭരണശേഖരങ്ങള്‍ ബോളിവുഡ് താരം കരീന കപൂര്‍ ദുബായില്‍ സമര്‍പ്പിച്ചു. ഇരുനൂറിലധികം വരുന്ന എസ്‌ക്ലൂസിവ് ഡിസൈനുകള്‍ക്കൊപ്പം  മിതമായ വിലയില്‍ സ്വര്‍ണ്ണ, വജ്ര, രത്നാഭരണങ്ങളുടെ ബൃഹത്തായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള പ്രശസ്ത ബ്രാന്‍ഡുകള്‍ക്ക് പുറമേ 'ഫിയോറെ', 'ഡിസൈര്‍'‍, 'ചിക്കാ' തുടങ്ങിയ ആഭരണശേഖരങ്ങളും മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിലുണ്ട്. 

ബിസ്‌പോക് ജ്വല്ലറി സൊല്യൂഷന്‍ സര്‍വീസും 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.   ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ച് ആഭരണങ്ങള്‍ രൂപകല്‍പന ചെയ്യുന്ന സര്‍വീസാണ് 'ബിസ്പോക്' ജ്വല്ലറി സൊല്യൂഷന്‍. എല്ലാ ബജറ്റിലുമുളള ഉപഭോക്താക്കള്‍ക്കും ഇണങ്ങും വിധത്തിലാണ് ഈ സേവനം. ഡിസൈനിങ്ങിന്റെ ആരംഭഘട്ടം മുതല്‍, രൂപകല്‍പന പൂര്‍ത്തിയാകുന്ന ഘട്ടം വരെ പരിചയസമ്പന്നരായ ഡിസൈനര്‍മാരും ക്രാഫ്റ്റ്സ്മാന്‍മാരും മികച്ച ആഭരണം രൂപപ്പെടുത്താന്‍ മാര്‍ഗ്ഗനിര്‍ദേശവുമായി ഒപ്പമുണ്ടാകും. ഈ സര്‍വീസ് ഉപയോഗപ്പെടുത്താന്‍ customercare.intl@malabargroup.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. 

സില്‍വര്‍ ജൂബിലി ആഋഘാഷത്തിന്റെ ഭാഗമായി ഈ സീസണില്‍ അത്യാകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്. 2,50,000 സ്വര്‍ണ്ണനാണയങ്ങള്‍ വരെ നേടാനുള്ള  അതുല്ല്യമായ അവസരമാണ് കൈവന്നിട്ടുളളത്. നവംബര്‍ 10 വരെ ഓരോ 2,500 ദിര്‍ഹമിന്റെ സ്വര്‍ണ്ണാഭരണ പര്‍ച്ചേസിനുമൊപ്പം ഉപഭോക്താക്കള്‍ക്ക് 'സ്‌ക്രാച്ച് ആന്റ് വിന്‍' കൂപ്പണ്‍ ലഭിക്കും. ഇതിലൂടെ തല്‍സമയം സ്വര്‍ണ്ണ നാണയം നേടുന്നതിന്‍ൊപ്പം  100 സ്വര്‍ണ്ണനാണയങ്ങള്‍ വരെ നേടാനും അവസരമുണ്ട്.  5,000 ദിര്‍ഹമിന്റെ ഡയമണ്ട് ജ്വല്ലറി ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് രണ്ട് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയവും  3,000 ദിര്‍ഹമിന്റെ ഡയമണ്ട് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ്ണ നാണയവും സൗജന്യമായി നേടാം. പത്ത് ശതമാനം മുന്‍കൂറായി നല്‍കി സ്വര്‍ണ്ണാഭരണങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ സൗകര്യവും  ലഭ്യമാവും. എല്ലാ ആനുകൂലങ്ങളും 2018 നവംബര്‍ 10 വരെ മാത്രമായിരിക്കും ലഭ്യമാവുകയെന്ന്  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. 

PREV
click me!

Recommended Stories

ജോലി നഷ്ടപ്പെട്ടോ? ആത്മവിശ്വാസം കൈവിടേണ്ട; അതിജീവിക്കാന്‍ ഇതാ 12 മാസത്തെ സാമ്പത്തിക രൂപരേഖ
ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!