പ്രളയത്തില്‍ അകപ്പെട്ടവരുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി ന്യൂ ഇന്ത്യ അഷ്വറന്‍സ്

Published : Sep 04, 2018, 01:07 PM ISTUpdated : Sep 10, 2018, 03:18 AM IST
പ്രളയത്തില്‍ അകപ്പെട്ടവരുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി ന്യൂ ഇന്ത്യ അഷ്വറന്‍സ്

Synopsis

ദുരിതത്തില്‍പെട്ടവരുടെ  ക്ലെയിമുകളുടെ വിതരണം നിര്‍വഹിക്കുന്നതിനായി  സംസ്ഥാനത്തുടനീളം കമ്പനി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

ചെങ്ങന്നൂര്‍: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ഏറ്റവും അധികം നാശം വിതച്ച ചെങ്ങന്നൂരില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് സ്പോട്ട് സെറ്റില്‍മെന്‍റ് സൗകര്യമൊരുക്കി . പ്രകൃതി ദുരന്തത്തില്‍ വസ്തുവകകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമേകിക്കൊണ്ട് എത്രയും പെട്ടെന്ന് വാഹനങ്ങളുടെയും മറ്റും ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനായാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സ്പോട്ട് സെറ്റില്‍മെന്‍റ് സൗകര്യം ഒരുക്കിയത്. ഇതിന്‍റെ ഭാഗമായി  ചെങ്ങന്നൂര്‍ നിള ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സജി ചെറിയാന്‍ എംഎല്‍എ 55 പേര്‍ക്ക് ക്ലെയിം തുക വിതരണം ചെയ്തു. 

പ്രളയത്തില്‍ പെട്ട വാഹനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയുടെ ക്ലെയിം അതിവേഗം ലഭ്യമാക്കുന്നതിനായി ന്യൂ ഇന്ത്യ അഷ്വറന്‍സ് നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരികയാണ്.  ദുരിതത്തില്‍പെട്ടവരുടെ  ക്ലെയിമുകളുടെ വിതരണം നിര്‍വഹിക്കുന്നതിനായി  സംസ്ഥാനത്തുടനീളം കമ്പനി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

ജോലി നഷ്ടപ്പെട്ടോ? ആത്മവിശ്വാസം കൈവിടേണ്ട; അതിജീവിക്കാന്‍ ഇതാ 12 മാസത്തെ സാമ്പത്തിക രൂപരേഖ
ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!