പുതിയ രൂപത്തില്‍ ആയിരം രൂപ നോട്ട് ഉടന്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്

Published : Jan 28, 2017, 10:42 PM ISTUpdated : Oct 04, 2018, 07:33 PM IST
പുതിയ രൂപത്തില്‍ ആയിരം രൂപ നോട്ട് ഉടന്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്

Synopsis

ന്യൂഡല്‍ഹി: ആയിരം രൂപ നോട്ട് മടങ്ങിയെത്തുമെന്നു റിപ്പോർട്ട്. പുതിയ സുരക്ഷാ ക്രമീകരണത്തിലും രൂപകല്‍പ്പനയിലും ഏതാനും ആഴ്ചകൾക്കുള്ളിൽ നോട്ടുകൾ ബാങ്കുകളിലെത്തിയേക്കുമെന്നാണ് ഡെക്കാണ്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ നിറത്തിലുള്ള നോട്ടിന്‍റെ രൂപകല്‍പ്പന നടന്നു വരികയാണെന്നും റിസര്‍വ്വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരം രൂപ നോട്ട് വിപണിയിലെത്തുന്നതോടെ നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

അതിനിടെ എടിഎമ്മുകളിൽ നിന്നും ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 24,000 ആയി വർദ്ധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നോട്ടു നിരോധനത്തിനു മുമ്പ് എടിഎമ്മുകളിൽ പ്രതിദിനം നിറച്ചിരുന്നത് 13,000 കോടി രൂപയായിരുന്നു. ഇപ്പോൾ 12,000 കോടി രൂപ നിറയ്ക്കാൻ കഴിയുന്നുണ്ട്. അതിനാൽതന്നെ പരമാവധി പിൻവലിക്കാവുന്ന തുക 24,000 ആയി ഉയർത്തണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്ത്യയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ആളില്ല; കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, പൊള്ളുന്ന വിലയില്‍ പകച്ച് വിപണി;
സ്വര്‍ണ്ണക്കരുത്ത് കൂട്ടി ചൈന; ഹോങ്കോങ് വഴിയുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധന