അടുത്ത രണ്ട് വര്‍ഷം എനിക്ക് പഠനത്തിന്‍റെ നാളുകള്‍: ബിന്നി ബന്‍സാല്‍

Web Desk |  
Published : Jun 02, 2018, 04:17 PM ISTUpdated : Jun 29, 2018, 04:09 PM IST
അടുത്ത രണ്ട് വര്‍ഷം എനിക്ക് പഠനത്തിന്‍റെ നാളുകള്‍: ബിന്നി ബന്‍സാല്‍

Synopsis

ഫ്ലിപ്പ്കാര്‍ട്ട് ഗ്രോസറി വ്യവസായത്തിലേക്ക്

കൊച്ചി: ഫ്ലിപ്പ്കാര്‍ട്ടിനും തനിക്കും അടുത്ത രണ്ട് വര്‍ഷങ്ങള്‍ ഗ്രോസറി ബിസിനസ്സില്‍ പഠനത്തിന്‍റെ നാളുകളാണെന്ന് ബിന്നി ബന്‍സാല്‍. ‌ഞങ്ങള്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച്  കുറച്ച് മാസങ്ങളായി ഗ്രോസറി ബിസിനസ് തുടങ്ങി. ഒരു പുതിയ ബിസിനസ് തുടങ്ങുകയെന്നത് ഏറെ ശ്രമകരമായ ഒന്നാണ്. പുതിയ ഒരു സപ്ലേ ചെയിന്‍ രൂപീകരിക്കേണ്ടതുണ്ട്. പുതിയ വെന്‍റര്‍മാരെ  തയ്യാറാക്കിയെടുക്കണം. അങ്ങനെ വളരെ ശ്രമകരമാണത്. രണ്ട് വര്‍ഷം കൊണ്ട് രാജ്യമൊട്ടുക്കും ഗ്രോസറി വ്യവസായം വ്യാപിപ്പിക്കാനാണ് ഫ്ലിപ്പിന്‍റെ പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു. 

ഇന്ത്യന്‍ ഇ-കൊമേഴ്സ് വ്യവസായ ഭീമനായ ഫ്ലിപ്പിനെ കഴിഞ്ഞമാസം യു.എസ്. റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു. 16 ബില്യണ്‍ ഡോളറിന്‍റെ ഇടപാടിലൂടെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ ഗ്രോസറി വിപണനത്തിലേക്ക് ഫ്ലിപ്പ് കടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഗ്രോസറി മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന ആമസോണിന് ഫ്ലിപ്പ്കാര്‍ട്ട് വെല്ലുവിളിയാവും. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ലോകത്തിലെ ഏറ്റവും ധനികരായ 10 ഭരണാധികാരികൾ ആരൊക്കെ? സ്വത്ത് വിവരങ്ങൾ അറിയാം
സ്വർണവില 98,000 കടന്നു! ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്, വെള്ളിയുടെ വിലയും റെക്കോർഡിൽ