
ദില്ലി: ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി പിയൂഷ് ഗോയൽ. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് അയക്കുന്നവയ്ക്ക് ഐ.ജി.എസ്.ടിയും ഒഴിവാക്കും. വിദേശത്തുനിന്ന് അയക്കുന്ന സഹായങ്ങൾക്ക് കസ്റ്റംസ് ഇളവ് നൽകാത്തിനെതിരെ പരാതി ഉയർന്നിരുന്നു.
വൻതുക നികുതിയായി നൽകാനാവാത്തതിനാൽ ലോഡ് കണക്കിന് സാധനങ്ങൾ കെട്ടിക്കിടക്കുന്നതിൻറെ ദൃശ്യങ്ങളടക്കം ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ പ്രതിസന്ധി രാജീവ് ചന്ദ്രശേഖർ എം.പി കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ അനുകൂല ഇടപെടലുണ്ടായത്.