
ദില്ലി: പുതുതായി പുറത്തിറക്കിയ 500 രൂപാ നോട്ടിലെ അച്ചടിപ്പിശക് ശരിവച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയതായി അച്ചടിച്ച 500 രൂപാ നോട്ടിലെ അച്ചടി പിശക് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്നാണ് തെറ്റ് സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തിയത്.
ഡിസൈനുകളില്‍ കാര്യമായ വ്യത്യാസം തോന്നിക്കുന്ന രണ്ട് തരത്തിലുള്ള 500 രൂപാ നോട്ടുകളുടെ ചിത്രങ്ങളാണ് വൈറലായത്. സര്‍ക്കാര്‍ നല്‍കുന്നത് വ്യാജ കറന്‍സിയാണോ എന്നും ചിലര്‍ സംശയം ഉന്നയിച്ചിരുന്നു. 500 രൂപാ നോട്ടുകള്‍ വിതരണത്തിനെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരമൊരു വിവാദം തലയുയര്‍ത്തിയത്. ഇത് വ്യാജ നോട്ടുകള്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, നോട്ട് മരവിപ്പിക്കലിന് പിന്നാലെ നോട്ട് ക്ഷാമം അനുഭവപ്പെടതിനെ തുടര്‍ന്ന് തിരക്കിട്ട് നോട്ടുകള്‍ അച്ചടിച്ചതാണ് പിഴവിന് കാരണമായതെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം. എല്ലാ നോട്ടുകളിലും ഇത്തരം പിഴക് ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഭയപ്പെടേണ്ടതില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ അച്ചടിപ്പിശകോടെ വിതരണത്തിന് എത്തിയിട്ടുള്ള നോട്ടുകള്‍ കൈവശം വയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആര്‍.ബി.ഐ വഴി നോട്ട് മാറ്റിയെടുക്കാമെന്നും ആര്‍.ബിഐ വക്താവ് അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.