Latest Videos

പ്രവര്‍ത്തനരഹിതമായ 30 തോളം കമ്പനികള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Jun 16, 2018, 8:54 PM IST
Highlights
  • 30 തോളം ഇന്ത്യന്‍ കമ്പനികള്‍ അടച്ചുപൂട്ടിയേക്കും

ദില്ലി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിറ്റുവരവില്ലാത്ത 30 തോളം ഇന്ത്യന്‍ കമ്പനികള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. തുടര്‍ച്ചയായി രണ്ടു വര്‍ഷത്തേക്ക് നിഷ്ക്രിയരായി തുടരുന്ന കമ്പനികള്‍ക്കെതിരെയാവും നടപടിയെടുക്കുക. കമ്പനികളുടെ രജിസ്ട്രേഷനാവും സര്‍ക്കാര്‍ പിന്‍വലിക്കുക. സജീവമല്ലാത്ത കമ്പനികള്‍ പലതോതിലുളള പ്രശ്നങ്ങളാണ് ഇന്ത്യന്‍ വ്യവസായിക മേഖലയ്ക്കുണ്ടാക്കുന്നത്. 

ഇതിനുളള പരിഹാരമായാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടിക്കാലോചിക്കുന്നത്. കമ്പനീസ് ആക്റ്റിലെ വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തി, പരാജയപ്പെട്ടതോ അല്ലെങ്കില്‍ പ്രവര്‍ത്തനക്ഷമമല്ലാതെ തുടരുന്നതോ ആയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ക്കാറിന് റദ്ദാക്കാവുന്നതാണ്. ഭാവിയില്‍ കൂടുതല്‍ കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികളുണ്ടായേക്കുമെന്നും സൂചനയുണ്ട്. 2017  ഡിസംബറില്‍ രാജ്യത്ത് 17 ലക്ഷം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അതില്‍ 11.4 ലക്ഷം കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. വളരെ ചെറിയ കാലത്തെ (6 മാസം) റിവ്യൂ മാത്രമാണിത്. വാര്‍ഷികമായി ഇത്തരം കണക്കുകളെടുത്താല്‍ പ്രവര്‍ത്തനരഹിതമായ കമ്പനികളുടെ എണ്ണം വളരെ വലുതായിരിക്കും.    

click me!