രാജ്യത്തെ കിട്ടക്കടങ്ങളുടെ നാലില്‍ ഒന്ന് 12 കമ്പനികളുടെത്

Published : Jun 15, 2017, 07:56 AM ISTUpdated : Oct 04, 2018, 04:59 PM IST
രാജ്യത്തെ കിട്ടക്കടങ്ങളുടെ നാലില്‍ ഒന്ന് 12 കമ്പനികളുടെത്

Synopsis

മുംബൈ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ലെ നി​ഷ്ക്രി​യ ആ​സ്തി (എ​ൻ​പി​എ)​യു​ടെ നാ​ലി​ലൊ​ന്ന് 12 വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​താ​ണെ​ന്നു റി​സ​ർ​വ് ബാ​ങ്ക് . മൊ​ത്തം എ​ൻ​പി​എ 7.11 ല​ക്ഷം കോ​ടി​യി​ൽ​പ​രം രൂ​പ​യാ​ണ്. ഇ​തി​ൽ ഒ​ന്നേ​മു​ക്കാ​ൽ കോ​ടി 12 ക​മ്പനികളുടെതാണ്. ഇ​വ​രി​ൽ​നി​ന്നു പ​ണം ഈ​ടാ​ക്കാ​ൻ ഉ​ട​ന​ടി ന​ട​പ​ടി തു​ട​ങ്ങ​ണം. മൂ​ന്നു​ മാ​സ​ത്തി​നു​ള്ളി​ൽ തി​രിച്ച​ട​വി​നു വി​ശ്വ​സ​നീ​യ പ​ദ്ധ​തി ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ ക​ന്പ​നി​ക​ളെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങ​ണം. ഇ​താ​ണ് റി​സ​ർ​വ് ബാ​ങ്ക് വാ​ണി​ജ്യ​ബാ​ങ്കു​ക​ളോ​ട് ക​ർ​ശ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം കൂടി ഇതിനായി നിര്‍ദേശം നല്‍കുന്നുണ്ട്.

വ്യ​വ​സാ​യ വാ​യ്പ​ക​ൾ പ​ല ബാ​ങ്കു​ക​ൾ ചേ​ർ​ന്ന ക​ൺ​സോ​ർ​ഷ്യ​ങ്ങ​ളാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. നേ​ര​ത്തേ എല്ലാ ബാ​ങ്കും ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ച്ചാ​ലേ തു​ട​ർ​ന​ട​പ​ടി സാ​ധ്യ​മാ​യി​രു​ന്നു​ള്ളൂ. നി​യ​മ​ഭേ​ദ​ഗ​തി വ​ഴി ആ ​വ്യ​വ​സ്ഥ മാ​റ്റി. ക​ട​വും പ​ലി​ശ​യും ചേ​ർ​ന്ന കു​ടി​ശി​കത്തു​ക​യി​ൽ കു​റേ ഭാ​ഗം ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്ത് ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​നു ബാ​ങ്കു​ക​ൾ​ക്ക് അ​ധി​കാ​രം നല്​കി​യി​ട്ടു​ണ്ട്. 

ഇ​തു​കൊ​ണ്ടും പ​രി​ഹാ​രം ആ​കു​ന്നി​ല്ലെ​ങ്കി​ൽ നാ​ഷ​ണ​ൽ ക​ന്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി(​എ​ൻ​സി​എ​ൽ​ടി)​ൽ കേ​സ് ന​ൽ​ക​ണം. ട്രൈ​ബ്യൂ​ണ​ൽ എ​ല്ലാ​വ​രു​ടെ​യും വാ​ദം കേ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കും. പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ച്ച് ക​മ്പനികളുടെ ആ​സ്തി​ക​ൾ വി​റ്റ് പ​ണം ഈ​ടാ​ക്കും. ആ​റു​ മാ​സ​മാ​ണ് ഈ ​പ്ര​ക്രി​യ​യ്ക്ക് അ​നു​വ​ദി​ക്കു​ന്ന​ത്. 

12 വ​ലി​യ കു​ടി​ശി​ക​ക്കാ​രു​ടെ പ​ട്ടി​ക റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​സാ​ർ സ്റ്റീ​ൽ, ഭൂ​ഷ​ൺ സ്റ്റീ​ൽ, ഭൂ​ഷ​ൺ പ​വ​ർ, അ​ലോ​ക് ഇ​ൻ​ഡ​സ്ട്രീ​സ്, ഇ​ല​ക്‌‌​ട്രോ​സ്റ്റീ​ൽ സ്റ്റീ​ൽ​സ്, ഗാ​മ​ൺ തു​ട​ങ്ങി​യ​വ പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണു സൂ​ച​ന.അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഗ്രൂ​പ്പും അ​നി​ൽ അ​ഗ​ർ​വാ​ളി​ന്‍റെ വേ​ദാ​ന്ത ഗ്രൂ​പ്പും വ​ലി​യ ക​ട​ക്കാ​രാ​ണെ​ങ്കി​ലും ക​ട​ങ്ങ​ൾ കി​ട്ടാ​ക്ക​ട​ങ്ങ​ളാ​യി​ട്ടി​ല്ല. അ​നി​ൽ അം​ബാ​നി കു​റേ ബി​സി​ന​സു​ക​ൾ വി​റ്റ് ഗ​ണ്യ​മാ​യൊ​രു തു​ക അ​ട​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. -

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിഎഫ് പിൻവലിക്കൽ ഈസിയാകും, പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മുട്ടൻപണി; 2026ൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം
ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം