പ്രവാസികള്‍ മടങ്ങുന്നത് സമ്പദ്‍വ്യവസ്ഥയില്‍ വിള്ളലുണ്ടാക്കുന്നു: മുഖ്യമന്ത്രി

Published : Jan 21, 2019, 04:49 PM IST
പ്രവാസികള്‍ മടങ്ങുന്നത് സമ്പദ്‍വ്യവസ്ഥയില്‍ വിള്ളലുണ്ടാക്കുന്നു: മുഖ്യമന്ത്രി

Synopsis

അടുത്തകാലത്തായി ഈ കണക്കിൽ വലിയ കുറവുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പഠനങ്ങളിൽ പറയുന്നത്.

തിരുവനന്തപുരം: പ്രവാസികളെ ആശ്രയിച്ച് നിലനിൽക്കുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിൽ വരുന്ന പ്രവാസി നിക്ഷേപത്തിന്റെ 19 ശതമാനം കേരളത്തിലേക്കാണ് എത്തുന്നത്.

അടുത്തകാലത്തായി ഈ കണക്കിൽ വലിയ കുറവുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പഠനങ്ങളിൽ പറയുന്നത്. കുടിയേറ്റ നിയന്ത്രണം അടക്കം കര്‍ശനമാകുന്ന സാഹചര്യത്തിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം വന്‍ തോതില്‍ കൂടുകയാണ്. 

മടങ്ങി വരുന്ന പ്രവാസികൾക്ക് നിക്ഷേപ സംരംഭ അവസരങ്ങൾ ഒരുക്കാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. പ്രവാസി നിക്ഷേപങ്ങൾ സമാഹരിക്കാനും വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ തൊഴിലവസരങ്ങൾ കേരളത്തിൽ ഉറപ്പു വരുത്താൻ നടപടി ഉണ്ടാകും. കിഫ്ബിയെ നിക്ഷേപത്തിനുള്ള സംവിധാനമായി കൂടി കാണണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.  

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?