
ദില്ലി: ഇന്ത്യയില്‍ ഒരു കോടി രൂപയില്‍ ഏറെ വാര്‍ഷിക വരുമാനമുളളവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ആദായ നികുതി വകുപ്പ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് ഒരു കോടി രൂപയിലേറെ വരുമാനമുളളവരുടെ എണ്ണം വര്‍ദ്ധിച്ചത് 60 ശതമാനത്തോളമാണ്. അതായത് ഉണ്ടായ വര്‍ദ്ധന ഏകദേശം 1.40 ലക്ഷത്തിനടുത്താണ്.
ആദായ നികുതി വകുപ്പിന് നല്‍കിയിട്ടുളള സത്യവാങ്മൂലത്തില്‍ ഒരു കോടിക്ക് മുകളില്‍ വാര്‍ഷിക വരുമാനമുണ്ട് എന്ന് രേഖപ്പെടുത്തിയവരുടെ കണക്കാണിത്. അതായത് 2014-15 ല്‍ 88,649 നികുതിദായകരാണ് ഒരു കോടി രൂപയ്ക്ക് മുകളില്‍ തങ്ങള്‍ക്ക് വാര്‍ഷിക വരുമാനമുളളത് എന്ന് വെളിപ്പെടുത്തിയിരുന്നതെങ്കില്‍ 2017-18 ആയപ്പോഴേക്കും അത് 1,40,139 പേരിലേക്ക് വളര്‍ന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വകുപ്പ് നടത്തിയ എന്‍ഫോഴ്സ്മെന്‍റ് നടപടികളുമാണ് ഇത്തരമൊരു നേട്ടത്തിലേക്ക് രാജ്യത്തെ നയിച്ചതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ അവകാശവാദം. ഇതിനനുസരിച്ച് രാജ്യത്തിന്‍റെ നികുതി വരുമാനത്തിലും വര്‍ദ്ധനയുണ്ടയതായി വകുപ്പിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നു.