പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ ഇടപാടുകാരുടെ ചിരി മങ്ങുന്നു

By Web TeamFirst Published Aug 3, 2018, 10:40 AM IST
Highlights

ബില്‍ തുകയുടെ 0.75 ശതമാനം മൂന്ന് ദിവസത്തിനകം ഉപഭോക്താവിന്‍റെ അക്കൗണ്ടിലെത്തുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.

ദില്ലി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പെട്രോള്‍ പമ്പുകളില്‍ കസ്റ്റമേഴ്സിന് ഏര്‍പ്പെടുത്തിയിരുന്ന ഡിസ്കൗണ്ട് വെട്ടിക്കുറച്ചു. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്, ഇ- വോലറ്റ് മാര്‍ഗങ്ങളില്‍ ഇന്ധനത്തിന് പണം നല്‍കുന്നവര്‍ക്ക് 0.75 ശതമാനം ഡിസ്കൗണ്ടാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍, ഇത് കഴിഞ്ഞ ദിവസം 0.25 ശതമാനമായി വെട്ടിക്കുറച്ചു. 

പെട്രോളിന് ലഭിച്ചിരുന്ന റിബേറ്റ് ലിറ്ററിന് 57 പൈസയായിരുന്നത് ഇപ്പോള്‍ 19 പൈസയായിക്കുറച്ചു. ഡീസലിന് 50 പൈസ ആയിരുന്നത് 17 പൈസയാക്കുകയും ചെയ്തു. 

ബില്‍ തുകയുടെ 0.75 ശതമാനം മൂന്ന് ദിവസത്തിനകം ഉപഭോക്താവിന്‍റെ അക്കൗണ്ടിലെത്തുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പ് ഉടമകള്‍ക്കാഴ്ച്ച എസ്എംഎസ് സന്ദേശത്തിലൂടെയാണ് ഡിസ്കൗണ്ട് 0.25 ശതമാനത്തിലേക്ക് കുറച്ചതായി എണ്ണകമ്പനികള്‍ അറിയിച്ചത്. 

click me!