ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി എണ്ണ കമ്പനികൾ; പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും

Published : May 26, 2026, 04:07 PM IST
Petrol and diesel

Synopsis

രണ്ട് ആഴ്ചക്കിടെ നാല് തവണയായി എട്ട് രൂപ കൂട്ടിയെങ്കിലും ഇന്ധന വില ഇനിയും കൂടുമെന്ന് സൂചന. ആകെ വർധന പത്ത് രൂപയിൽ എത്തിക്കും വിധം ഒരു തവണ കൂടി വില ഉയർത്തിയേക്കും. 

ദില്ലി: പ്രതിഷേധം കനക്കുന്നതിനിടെ ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി എണ്ണ കമ്പനികൾ. രണ്ട് ആഴ്ചക്കിടെ നാല് തവണയായി എട്ട് രൂപ കൂട്ടിയെങ്കിലും ഇന്ധന വില ഇനിയും കൂടുമെന്ന് സൂചന. ആകെ വർധന പത്ത് രൂപയിൽ എത്തിക്കും വിധം ഒരു തവണ കൂടി വില ഉയർത്തിയേക്കും. അധികം വൈകാതെ ഈ വർധന കൂടി വരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, രാജ്യത്ത് സിഎൻജി വില വീണ്ടും വർധിപ്പിച്ചു. ദില്ലിയിൽ സിഎൻജി വില കിലോയ്ക്ക് രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ദില്ലിയിൽ പുതിയ നിരക്ക് 83.09 രൂപയായി. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാമത്തെ വർധനവാണിത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മാത്രം സിഎൻജി വിലയിൽ ഏഴ് രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്.

അതേസമയം, ഇന്ധന വിലവർധനവിൽ സംസ്ഥാന വ്യാപകമായി യുവജന സംഘടനകളുടെ പ്രതിഷേധം നടക്കുകയാണ്. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കാസർകോട് യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. കാസർകോട് നഗരത്തിൽ ബൈക്ക് തള്ളിയാണ് കെഎസ്‍യു പ്രതിഷേധം സംഘടിപ്പിച്ചത്. തൃശൂർ നഗരത്തിൽ പാചകവാതക സിലിണ്ടറുകളുമായി ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. പാറമേക്കാവ് ജംഗ്ഷനിൽ നിന്ന് തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുൻപിലേക്ക് ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും തള്ളിയായിരുന്നു പ്രകടനം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

ചാഞ്ചാടിയാടീ... സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്, ഇറക്കുമതി ചുങ്കം കൂട്ടിയപ്പോഴുള്ള വര്‍ധനവിൽ നിന്ന് വില താഴേക്ക് തന്നെ, ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ
രണ്ടാഴ്‌ചക്കിടെ നാലാമത്തെ വർധനവ്, സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി; ഇന്ധനവില വർധനവിൽ നട്ടംതിരിഞ്ഞ് ഓട്ടോ ടാക്‌സി തൊഴിലാളികൾ