രണ്ടാഴ്‌ചക്കിടെ നാലാമത്തെ വർധനവ്, സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി; ഇന്ധനവില വർധനവിൽ നട്ടംതിരിഞ്ഞ് ഓട്ടോ ടാക്‌സി തൊഴിലാളികൾ

Published : May 26, 2026, 07:53 AM IST
CNG

Synopsis

രാജ്യതലസ്ഥാനത്ത് സിഎൻജി വിലയിൽ കിലോഗ്രാമിന് 2 രൂപ കൂടി വർദ്ധിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് വില കൂടുന്നത്, ഇതോടെ ദില്ലിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി. തുടർച്ചയായ വിലവർദ്ധനവ് സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും പ്രതിസന്ധിയിലാക്കിയി 있으며, നിരക്ക് വർദ്ധന ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായിട്ടുണ്ട്.

ദില്ലി: രാജ്യതലസ്ഥാനത്ത് സിഎൻജി വിലയിൽ വീണ്ടും വർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർധനവാണിത്. ഇതോടെ ദില്ലിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 91.70 രൂപയായും സിഎൻജി വില ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർദ്ധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.

മെയ് 15-ന് 2 രൂപയും, മെയ് 17-ന് ഒരു രൂപയും, മെയ് 23-ന് വീണ്ടും ഒരു രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും 2 രൂപ വർദ്ധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർദ്ധനവ് സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർദ്ധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സിഎൻജി വില ഉയരുന്ന സാഹചര്യത്തിൽ ഓട്ടോ-ടാക്സി നിരക്കുകൾ പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലകളും രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ അധികഭാരം നേരിടേണ്ടി വരുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്കിടെ പ്രതീക്ഷ നല്‍കി ക്രൂഡ് വില താഴേക്ക്; യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ, ഓഹരി വിപണിയിലും നേട്ടം
വീണ്ടും മുകളിലേക്ക് കയറി സ്വർണ വില; സംസ്ഥാനത്ത് ഇന്ന് ഒരു പവൻ വാങ്ങാൻ കൊടുക്കേണ്ടത് 1,16, 880 രൂപയിലധികം