മുംബൈയില്‍ പെട്രോള്‍ വില 90 കടന്നു: ട്രംപിന്‍റെ അഭ്യര്‍ത്ഥന തള്ളി ഒപെക്, എണ്ണ വില കുറയില്ല

By Web TeamFirst Published Sep 24, 2018, 3:02 PM IST
Highlights

ഒപെകിന്‍റെ അടുത്ത യോഗം ഡിസംബറിലായതിനാല്‍ അതുവരെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയില്ലെന്ന് ഉറപ്പായി.

മുംബൈ:രാജ്യത്ത് ഇന്ധനവില ചരിത്രത്തിലെ ഉയര്‍ന്ന നിലയില്‍. മുംബൈയില്‍ പെട്രോള്‍വില തിങ്കളാഴ്ച്ച 90 കടന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ പെട്രോള്‍ വില 90 കടക്കുന്നത്. 

അതേസമയം ഇന്ന് ചേര്‍ന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എണ്ണ ഉല്‍പാദനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരാനാണ് തീരുമാനിച്ചത്. എണ്ണ ഉത്പാദനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അഭ്യര്‍ത്ഥന തള്ളിയാണ് ഒപെക് കൂട്ടായ്മ ഈ തീരുമാനം എടുത്തത്. 

ഒപെകിന്‍റെ അടുത്ത യോഗം ഡിസംബറിലായതിനാല്‍ അതുവരെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയില്ലെന്ന് ഉറപ്പായിട്ടുണ്ട്. രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് ഇനിയും തുടരുന്ന പക്ഷം ഇന്ത്യയില്‍ പെട്രോള്‍ വില നൂറിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് നിലവിലെ അവസ്ഥ. 
 

click me!