
രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിത്തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. നികുതി വരുമാനത്തിൽ വലിയ വര്‍ദ്ധന കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം കുറയുകയാണ് ചെയ്തത്. പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യത്തിലെ അനിശ്ചിതത്വം തുടരുകയും ചെയ്യുന്നു.
നികുതി ഭീകരതയിൽ നിന്നും ഇൻസ്പെകടര്‍ രാജിൽ നിന്നും മോചനം എന്ന് പ്രഖ്യാപിച്ച ജി.എസ്.ടിയിലൂടെ 13 ലക്ഷം കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാൾ മൂന്ന് ലക്ഷം കോടി രൂപയുടെ അധിക വരുമാനം. എന്നാൽ ജി.എസ്.ടി നടപ്പാക്കിയതയോടെ സംസ്ഥാനങ്ങൾക്ക് ഉണ്ടായത് ഭീമമായ നഷ്ടമാണ്. കേരളത്തിന് മാത്രം 600 കോടി രൂപയുടെ നഷ്ടം. ജി.എസ്.,ടിയുടെ ആദ്യ പാദത്തിൽ പഞ്ചാബ് 2000 കോടി രൂപയുടെയും കര്‍ണാടക 3000 കോടി രൂപയുടെയും നഷ്ടം കണക്കാക്കി. കൃഷി, ചെറുകിട വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, തൊഴിൽ രംഗങ്ങളിലെല്ലാം മാന്ദ്യം തുടരുകയാണ്. ടെക്സ്റ്റൈൽ രംഗത്ത് മാത്രം 40 ലക്ഷത്തോളം പേര്‍ക്കാണ് തൊഴിൽ നഷ്ടമായത്. സിമന്‍റ് ഉൾപ്പടെയുള്ള ഉല്പന്നങ്ങളുടെ നികുതി കുറഞ്ഞെങ്കിലും വില കുറഞ്ഞില്ല. ഭക്ഷണശാലകളിലടക്കം നികുതി കുറഞ്ഞതിന്‍റെ നേട്ടം ഉപഭോക്താക്കളിലേക്ക് എത്തിയില്ല. നികുതി കുറയുന്നതിന് അനുസരിച്ച് വില കുറയുന്നത് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനം ഉണ്ടാക്കിയെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുന്നതിൽ ആദ്യം വര്‍ഷം സര്‍ക്കാര്‍ പരാജയപ്പെട്ടു.
രണ്ടാംവര്‍ഷത്തിൽ ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള പ്രചാരണം ധനമന്ത്രാലയം ശക്തമാക്കും. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ 30 ശതാനത്തോളം എത്തുന്നത് പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നാണ്. അതുകൊണ്ട് പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുന്നതിനെ സംസ്ഥാനങ്ങൾ എതിര്‍ക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.