ഇന്ധന വില ഇനിയും കൂടും; എണ്ണ ഉത്പാദന നിയന്ത്രണം തുടരുമെന്ന് ഒപെക് രാജ്യങ്ങള്‍

By Web TeamFirst Published Sep 24, 2018, 8:07 AM IST
Highlights

ജൂണിൽ തീരുമാനിച്ച ഉത്പാദന നിയന്ത്രണം അതേപടി തുടരാനാണ് യോഗ തീരുമാനം. ഓപെകിൽ പെടാത്ത എണ്ണ ഉത്പാദക രാജ്യങ്ങളിലെ പ്രധാനിയായ റഷ്യയും ഡ്രംപിന്‍റെ ആവശ്യം നിരാകരിച്ചു.

ദോഹ: എണ്ണ ഉത്പാദന നയത്തിൽ മാറ്റം വരുത്താതെ ഒപെക് രാജ്യങ്ങൾ. അൽജീരിയയിൽ ചേർന്ന ഒപെക് യോഗത്തിലാണ് തീരുമാനം. രജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കാൻ ഉത്പാദനം കൂട്ടണമെന്ന യുഎസ് പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപിന്‍റെ ആവശ്യം എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓപെക് തള്ളി. നിലവിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ വിപണിയിൽ ലഭ്യമെന്നാണ് ഒപെകിന്‍റെ വിലയിരുത്തൽ.

ജൂണിൽ തീരുമാനിച്ച ഉത്പാദന നിയന്ത്രണം അതേപടി തുടരാനാണ് യോഗ തീരുമാനം. ഓപെകിൽ പെടാത്ത എണ്ണ ഉത്പാദക രാജ്യങ്ങളിലെ പ്രധാനിയായ റഷ്യയും ഡ്രംപിന്‍റെ ആവശ്യം നിരാകരിച്ചു. ഇറാനും എണ്ണ ഉത്പാദന നിയന്ത്രണം പിൻവലിക്കണമെന്ന നിലപാട് സ്വീകരിച്ചില്ല. കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം ഒപെക് രാജ്യങ്ങൾ പ്രതിദിനം 6 ലക്ഷം ബാരൽ ഉത്പാദനമാണ് കുറച്ചത്

എണ്ണ ഉത്പാദന നിയന്ത്രണം തുടന്നാൽ ക്രൂഡ് ഓയിൽ വില വർധിക്കും. ഒപെക് തീരുമാനം ഇന്ത്യയേയും ബാധിക്കും. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില ഇനിയും ഉയരാനാണ് സാധ്യത. തീരുമാനത്തിൽ മാറ്റം വരണമെങ്കിൽ അടുത്ത ഒപെക് യോഗം ചേരുന്ന ഡിസംബർ വരെ കാത്തരിക്കണം 

click me!