ഐടി രംഗത്ത് ഉണര്‍വ്; 28,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കി ടി.സി.എസ്

By Web TeamFirst Published Oct 13, 2018, 11:07 PM IST
Highlights

കഴിഞ്ഞ രണ്ട് വര്‍ഷവും 20,000 പേരെ വീതമാണ് കമ്പനി പുതുതായി നിയമിച്ചത്. എന്നാല്‍ ഈ വര്‍ഷം ബിസിനസിലുണ്ടായ പുരോഗതി കാരണം 16,000 പേരെ വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസത്തില്‍ തന്നെ നിയമിച്ചു കഴിഞ്ഞു

ബെംഗളൂരു: ഐടി രംഗത്തുണ്ടായ മാന്ദ്യം പതിയെ നീങ്ങുന്നു. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ് 28,000 നവഗാതര്‍ക്ക് ക്യാംപസ് റിക്രൂട്ട്മെന്‍റിലൂടെ ജോലി വാഗ്ദാനം നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണ് ഇത്. 

കഴിഞ്ഞ രണ്ട് വര്‍ഷവും 20,000 പേരെ വീതമാണ് കമ്പനി പുതുതായി നിയമിച്ചത്. എന്നാല്‍ ഈ വര്‍ഷം ബിസിനസിലുണ്ടായ പുരോഗതി കാരണം 16,000 പേരെ വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസത്തില്‍ തന്നെ നിയമിച്ചു കഴിഞ്ഞു. ടിസിഎസ്  എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്സ് മേധാവിയുമായ അജോയ് മുഖര്‍ജി പറയുന്നു. 

ഇടക്കാലത്ത്  തിരിച്ചടി നേരിട്ട ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ഇന്‍ഷുറന്‍സ്, റീട്ടൈയ്ല്‍ രംഗങ്ങളില്‍ ഇപ്പോള്‍ ഉണര്‍വ് ഉണ്ടായതാണ് ടിസിഎസിന് ഗുണമായതെന്ന്  ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥന്‍ പറയുന്നു. ഓണ്‍സൈറ്റ് പ്രൊജക്ടുകള്‍ക്കായി ലോകത്തിന്‍റെ എല്ലാ ഭാഗത്തേക്കും ടിഎസ്എസ് തങ്ങളുടെ ജീവനക്കാരെ അയക്കുന്നുണ്ട്.  മിഡ് ലെവല്‍ ജീവനക്കാര്‍ക്കുള്ള അധിക ആനുകൂല്യങ്ങള്‍ അവരുടെ യൂണിറ്റിന്‍റെ പ്രകടനത്തിന് ആനുപാതികമായി നവംബര്‍ മാസത്തോടെ വിതരണം ചെയ്യുമെന്ന് ടിസിഎസ് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ അറിയിച്ചിട്ടുണ്ട്. 

click me!