എതിര്‍പ്പുകള്‍ മറികടന്ന് പത്മാവത്; ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍

Published : Jan 26, 2018, 07:54 PM ISTUpdated : Oct 05, 2018, 04:05 AM IST
എതിര്‍പ്പുകള്‍ മറികടന്ന് പത്മാവത്; ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍

Synopsis

ദില്ലി: കര്‍ണിസേനയയും സംഘപരിവാര്‍ സംഘടനകളും ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ അപ്രസക്തമാക്കി സജ്ഞയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് മികച്ച സ്വീകരണം നല്‍കി പ്രേക്ഷകര്‍. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 18 കോടി രൂപയാണ് ചിത്രം നേടിയത്. പ്രത്യേക പെയ്ഡ് പ്രിവ്യൂ ഷോകളിലൂടെ മറ്റൊരു 5 കോടിയും പത്മാവത് നേടിയെടുത്തു. 

രാജ്യമെമ്പാടുമുള്ള തീയേറ്ററുകളില്‍ ശരാശരി 50-55 ശതമാനം നിറഞ്ഞ സീറ്റുകളുമായാണ് ആദ്യദിനത്തില്‍ പത്മാവതി പ്രദര്‍ശിപ്പിച്ചതെന്ന് സിനിമാ വെബ്‌സൈറ്റായ മൂവിബോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചിത്രത്തിനെതിരെ ഇത്രയും കടുത്ത പ്രതിഷേധമുണ്ടായിട്ടും ഇത്രയേറെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. രണ്‍വീര്‍കപൂര്‍,ഷാഹിദ് കപൂര്‍, ദീപികാ പദുക്കോണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

രാജ്യമെമ്പാടുമുള്ള 3100-ലേറെ തീയേറ്ററുകളിലാണ് വ്യാഴാഴ്ച്ച  പത്മാവത് റിലീസ് ചെയ്തത്. എന്നാല്‍ ഹരിയാന, രാജസ്ഥാന്‍,ഗുജറാത്ത്, മധ്യപ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ
അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ