നവംബർ 8ന് ശേഷം നിക്ഷേപിച്ച വലിയതുക പിൻവലിക്കാൻ പാൻ നമ്പർ‍ നിർബന്ധം

Published : Dec 16, 2016, 02:05 AM ISTUpdated : Oct 05, 2018, 02:31 AM IST
നവംബർ 8ന് ശേഷം നിക്ഷേപിച്ച വലിയതുക പിൻവലിക്കാൻ പാൻ നമ്പർ‍ നിർബന്ധം

Synopsis

ദില്ലി: നവംബർ എട്ടിന് ശേഷം നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയിൽ കൂടുതലുള്ള തുക പിൻവലിക്കാൻ പാൻ നമ്പർ നൽകണമെന്ന് ആർബിഐ നിർദ്ദേശിച്ചു.
നോട്ട് അസാധുവാക്കിയതിന് ശേഷം നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയിൽ കൂടുതലുള്ള  ഇടപാടുകൾ പരിശോധിക്കാന്നതിന് കൂടിയാണ് ആർ‍ബിഐ പാൻ നമ്പർ നിർബന്ധമാക്കിയത്. രണ്ടര ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് ഇളവ് നൽകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ട് ലക്ഷം രൂപയിൽ കൂടുതളുള്ള നിക്ഷേപം പിൻവലിക്കാൻ പാൻനമ്പർ നിർബന്ധമായിരിക്കും. ഇതിനിടെ കഴിഞ്ഞ നവംബർ 10 മുതൽ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് 586 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ 300 കോടി പഴയ നോട്ടുകളും 79 കോടി പുതിയ രണ്ടായിരം രൂപ നോട്ടുകളും ഉൾപ്പടെ 2600 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു.

തമിഴ്നാട്ടിൽ നിന്ന് മാത്രം 140 കോടി രൂപയും 52 കോടി രൂപയുടെ സ്വർണ്ണവും പിടിച്ചെടുത്തു. ദില്ലി ഉൾപ്പടെയുള്ള നഗരങ്ങളിലെ ആക്സിസ് ബാങ്കിൽ നടന്ന ക്രമക്കേട് വിശദമായി പരിശോധിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധനകൾ രാജ്യവ്യാപകമായി നടക്കുകയാണെന്നും ബാങ്ക് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരിക്കന്‍ റെസ്റ്റോറന്റുകളില്‍!