ഇനി പാൻ കാർഡ് ഇല്ലാതെ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങാം

By Web DeskFirst Published Oct 8, 2017, 9:31 PM IST
Highlights

കൊച്ചി: പാന്‍ കാര്‍ഡ് ഇല്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം വാങ്ങാന്‍ കഴിയില്ലെന്ന നിയമം സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇനി പാൻ കാർഡ് ഹാജരാക്കാതെ രണ്ട് ലക്ഷം രൂപയ്ക്ക് വരെ സ്വര്‍ണ്ണം വാങ്ങാം. നേരത്തെ കള്ളപ്പണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സ്വര്‍ണ്ണം വാങ്ങുന്നവര്‍ പാന്‍ കാര്‍ഡ് ഹാജരാക്കണമെന്നും കടകളില്‍ ഇതിന്റെ വിവരം സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇത് സ്വര്‍ണ്ണവ്യാപാര മേഖലയിലാകെ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സ്വർണ വ്യാപാര മേഖലയിലാകെ ആശ്വാസകരമായ തീരുമാനമാണിത്. 

നേരത്തേ രണ്ടു പവൻ ആഭരണം പോലും പാൻകാർഡ് ഇല്ലാതെ വാങ്ങാൻ കഴിയില്ലായിരുന്നു. ഇതു വിൽപനയെ കാര്യമായി ബാധിച്ചു. സമ്മാനമായി കൊടുക്കാൻ പോലും ആരും സ്വർണം വാങ്ങാതെയായിരുന്നു. പാന്‍ കാര്‍ഡ് ഉള്ളവര്‍ പോലും ഇതിന്റെ വിവരങ്ങള്‍ കടകളില്‍ നല്‍കിയാല്‍ അത് കള്ളപ്പണമായി കണക്കാക്കുമോ എന്ന ഭയത്താല്‍ ഇതിന് തയ്യാറായിരുന്നില്ല.

click me!