പേടിഎമ്മില്‍ നിന്ന് ഇനി പലിശയില്ലാത്ത വായ്പയും കിട്ടും

Published : Nov 17, 2017, 07:46 PM ISTUpdated : Oct 04, 2018, 08:09 PM IST
പേടിഎമ്മില്‍ നിന്ന് ഇനി പലിശയില്ലാത്ത വായ്പയും കിട്ടും

Synopsis

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം പലിശരഹിത ഹ്രസ്വകാല വായ്പാ സൗകര്യം ലഭ്യമാക്കുന്നു. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ചാണ് പേടിഎം-ഐസിഐസിഐ പോസ്റ്റ്പെയ്ഡ് എന്ന പേരില്‍ പുതിയ സംവിധാനത്തിന് രൂപം നല്‍കുന്നത്.  ബില്ലുകള്‍ അടയ്‌ക്കാനും ടിക്കറ്റുകളെടുക്കാനും മുതല്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വരെ ഈ ഓണ്‍ലൈന്‍ വായ്പാ പണം ഉപയോഗിക്കാനും കഴിയും.

പേടിഎം വാലറ്റിലൂടെ ഐ.സി.ഐ.സി.ഐ ബാങ്കായിരിക്കും വായ്പ ലഭ്യമാക്കുക.   തിരിച്ചടവിന് 45 ദിവസത്തെ സാവകാശം ലഭിക്കും. ഈ സമയത്തിനകം പണം തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലേറ്റ് പേയ്മെന്റ് ഫീസായി 50 രൂപയും വായ്പയെടുത്ത തുകയുടെ മൂന്ന് ശതമാനം പലിശയും ഈടാക്കും. 45 ദിവസത്തിനകം തിരിച്ചടയ്‌ക്കാന്‍ കഴിയുമെങ്കില്‍ ഒരു രൂപ പോലും സര്‍വ്വീസ് ചാര്‍ജ്ജായോ പലിശയായോ അടയ്‌ക്കേണ്ടതില്ലെന്നതാണ് മെച്ചം.  ഒരു തവണ പരമാവധി 20,000 രൂപ വരെ വായ്പ ലഭിക്കും. ഇത് തിരിച്ചടച്ചാല്‍ പിന്നെയും വായ്പയെടുക്കാം. എത്ര തവണ വേണമെങ്കിലും ഇങ്ങനെ കടം കിട്ടും. എന്നുകരുതി ഓണ്‍ലൈനായി  ലോണെടുത്ത് മുങ്ങാമെന്ന് കരുതരുത്. തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ പേടിഎം ആയിരിക്കില്ല, പകരം  ഐ.സി.ഐ.സി.ഐ ബാങ്കാണ് മേല്‍നടപടികള്‍ സ്വീകരിക്കുന്നത്. 

വായ്പ ചോദിക്കുന്നവര്‍ മുന്‍കാലങ്ങളില്‍ മറ്റ് ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളുടെ തിരിച്ചടവൊക്കെ പരിശോധിച്ച ശേഷമേ വായ്പ കിട്ടൂ. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ സഹായത്തോടെ ഇത് നിമിഷങ്ങള്‍ക്കകം പരിശോധിച്ച് യോഗ്യനാണെന്ന് കണ്ടാല്‍ അപ്പോള്‍ തന്നെ വായ്പ തുക അക്കൗണ്ടിലെത്തും. 24 മണിക്കൂറും സേവനം ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ക്രെഡിറ്റ് കാര്‍ഡ് പോലെ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡിന് ജോയിനിങ് ഫീസും വാര്‍ഷിക ഫീസുമൊക്കെ ഉണ്ടെങ്കിലും ഇതിന് അത്തരം പുലിവാലുകളൊന്നുമില്ല. ആദ്യ ഘട്ടത്തില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഇത് ലഭിക്കുകയെന്നാണ് സൂചന.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'ഫിനാൻഷ്യൽ മിത്ത്', സമൂഹം വച്ചുപുലർത്തുന്ന തെറ്റിദ്ധാരണകൾ ചില്ലറയല്ല, അറിയേണ്ടതെല്ലാം
സിംഗപ്പൂരിനേക്കാള്‍ 50 മടങ്ങ് വലിപ്പം; ലോകത്തെ ഞെട്ടിക്കാന്‍ ചൈനയുടെ 'ഹൈനാന്‍' വിപ്ലവം!