സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് മാത്രം 5240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ പുതിയ വില 1,23,720 രൂപയായി ഉയർന്നു. ഉച്ചയായപ്പോഴേക്കും പവന് കൂടിയത് 2920 രൂപയാണ്.

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് ഉച്ചക്കും സ്വർണ വിലയിൽ മാറ്റമുണ്ടായി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 365 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1,23, 720 രൂപയായി. ഉച്ചയായപ്പോഴേക്കും പവന് കൂടിയത് 2920 രൂപയാണ്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,20,800 രൂപയായിരുന്നു വില. ഇന്നത്തെ ദിവസമാകെ 5240 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

​ഇന്നത്തെ വിപണി നിരക്കുകൾ ഒറ്റനോട്ടത്തിൽ:

​22 കാരറ്റ് സ്വർണം: ഗ്രാമിന് ₹15,465 രൂപ | പവന് ₹1,23,720 രൂപ

​18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,705 രൂപ | പവന് ₹1,01,640 രൂപ

14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,890 രൂപ| പവന് ₹79,120 രൂപ

​9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,375 രൂപ | പവന് ₹51,000 രൂപ