പേടിഎം പേയ്മെന്റ് ബാങ്ക്എ.ടി.എം കാര്‍ഡ് നല്‍കുന്നു; മിനിമം ബാലന്‍സ് വേണ്ട

By Web DeskFirst Published Jan 23, 2018, 2:40 PM IST
Highlights

ദില്ലി: ഇ-വാലറ്റ് കമ്പനിയായ പേടിഎം ഉപഭോക്താക്കള്‍ക്ക് എ.ടി.എം/‍ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. മൊബൈല്‍ ആപ് വഴി പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം എംടിഎം കാര്‍ഡിനായി ആപേക്ഷിക്കാം. ഏത് എ.ടി.എമ്മുകള്‍ വഴിയും പണം പിന്‍വലിക്കാമെന്നതിന് പുറമെ കടകളിലും മറ്റും സ്വൈപ് ചെയ്യാനും പേടിഎം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി പേടിഎം നേരത്തെ വെര്‍ച്വര്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയിരുന്നു. റൂപേ കാര്‍ഡുകളാണ് ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡുകളായും നല്‍കുന്നത്. പേയ്മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുള്ളവര്‍ ആപ് വഴി അപേക്ഷ നല്‍കിയാല്‍ മതി. ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാനും സാധിക്കും. കാര്‍ഡിന് ഒറ്റത്തവണ ഫീസായി 120 രൂപ ഈടാക്കും. ബാങ്ക് അക്കൗണ്ടുകള്‍ക്ക് വിരുദ്ധമായി മിനിമം ബാലന്‍സ് പോലുള്ള നിബന്ധനകളൊന്നും പേയ്മെന്റ് ബാങ്കുകള്‍ക്കില്ല. നിക്ഷേപങ്ങള്‍ക്ക് പലിശയും ലഭിക്കും. സാധാരണക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് പോലെ തന്നെ ഇതും ഉപയോഗിക്കും. യു.പി.ഐ സംവിധാനം ഉപയോഗിച്ച് ഏത് അക്കൗണ്ടിലേക്കും പണം അയയ്ക്കാനും ഏത് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനും കഴിയും.

click me!