സംസ്ഥാനത്തെ ഇന്ധന വില ഇന്നും കുറഞ്ഞു

Published : Oct 23, 2018, 12:10 PM IST
സംസ്ഥാനത്തെ ഇന്ധന വില ഇന്നും കുറഞ്ഞു

Synopsis

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപ 58 പൈസയും ഡീസലിന് ലിറ്ററിന് 79 രൂപ 11 പൈസയാണ് ഇന്നത്തെ നിരക്ക്. 

തിരുവനന്തപുരം: ഏറെ നാളത്തെ വര്‍ദ്ധനവിന് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് ഇന്ധന വില കുറയുന്നു. പെട്രോളിന് ലിറ്ററിന് 10 പൈസയും ഡീസലിന് ലിറ്ററിന് എട്ട് പൈസയുമാണ് ഇന്ന് കുറഞ്ഞത്. 

തിരുവനന്തപുരത്ത് പെട്രോളിന് വില 83 രൂപ 33 പൈസയും ഡീസലിന് 78 രൂപ 85 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 83 രൂപ 33 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 78 രൂപ 85 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപ 58 പൈസയും ഡീസലിന് ലിറ്ററിന് 79 രൂപ 11 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 79.40 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ഏറെ കാലത്തിന് ശേഷം ആദ്യമായാണ് ക്രൂഡ് വില 80 ഡോളറിന് താഴേക്ക് കുറയുന്നത്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍