ഇന്ധന വില വര്‍ദ്ധിപ്പിച്ചു

By Web DeskFirst Published Oct 15, 2016, 6:14 PM IST
Highlights

ദില്ലി: രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 1.34 രൂപയും ഡീസല്‍ വില ലിറ്ററിന് 2.37 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. രണ്ടു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. ആഗോള വിപണിയിലെ വില വ്യത്യാസമാണ് ഇന്ധന വില കൂട്ടാന്‍ പ്രേരിപ്പിച്ചതെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. രൂപയുടെ വിനിമയ നിരക്കിലുള്ള വ്യതിയാനവും ഇന്ധനവില വര്‍ദ്ധനവിന് മറ്റൊരു കാരണമായി. വില വര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഒടുവില്‍ ഒക്‌ടോബര്‍ അഞ്ചിനാണ് രാജ്യത്ത് ഇന്ധന വില വര്‍ദ്ദിപ്പിച്ചത്. എന്നാല്‍ അന്ന് പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസല്‍ ലിറ്ററിന് 10 പൈസയും മാത്രമായിരുന്നു വര്‍ദ്ദിപ്പിച്ചത്. ഇപ്പോള്‍ പെട്രോളിന് ഒരു രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയുമാണ് വര്‍ദ്ദിപ്പിച്ചിരിക്കുന്നത്.

click me!