രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടുന്നു

By Web TeamFirst Published Jan 15, 2019, 12:00 PM IST
Highlights

തിരുവനന്തപുരത്ത് പെട്രോളിന് വില 73 രൂപ 64 പൈസയും ഡീസലിന് 69 രൂപ 33 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 72 രൂപ 19 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 67 രൂപ 97 പൈസയുമാണ് നിരക്ക്.

ദില്ലി: തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി. പെട്രോളിന് 38 പൈസയും ഡീസലിന് 49 പൈസയുമാണ് കൂടിയത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 70.13 രൂപയും ഡീസല്‍ ലിറ്ററിന് 64.08 രൂപയുമാണ് നിരക്ക്. ഈ മാസം ഏഴുമുതല്‍ ഇന്ധന വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 

കേരളത്തിലെ വിവിധ നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് വില 73 രൂപ 64 പൈസയും ഡീസലിന് 69 രൂപ 33 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 72 രൂപ 19 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 67 രൂപ 97 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 44 പൈസയും ഡീസലിന് ലിറ്ററിന് 68 രൂപ 23 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 59.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

click me!