പെട്രോള്‍ വില ലിറ്ററിന് 80 രൂപയാകുമെന്ന് സൂചന

By Web DeskFirst Published Dec 7, 2016, 12:04 PM IST
Highlights

ഉത്പാദനം വെട്ടിച്ചുരിക്കിയതിന് പിന്നാലെ ബാരലിന് 55 ഡോളറിന് അടുത്തെത്തിയിരിക്കുകയാണ് എണ്ണ വില. ഇത് വൈകാതെ 60 ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.  1.2 മില്യന്‍ ബാരലായാണ്  പ്രതിദിന എണ്ണ കയറ്റുമതി ഒപെക് രാജ്യങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നത്.  ജനുവരി ഒന്നു മുതല്‍ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. 2008ന് ശേഷം ആദ്യമായാണ് ഉദ്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിക്കുന്നത്. പ്രഖ്യാപനം പുറത്തുവന്നതിന് ശേഷം 19 ശതമാനത്തിന്റെ വിലവര്‍ദ്ധനവ് ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. ഒപെകില്‍ അംഗമല്ലാത്ത എണ്ണ ഉദ്പാദക രാജ്യങ്ങളും പ്രതിദിന എണ്ണ കയറ്റുമതിയില്‍ 0.6 മില്യന്‍ ബാരലിന്റെ കുറവ് വരുത്തുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡിസംബര്‍ 10ന് വിയന്നയില്‍ ഒപെക് ഇതര രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്.

2017 മാര്‍ച്ചോടെ 50 മുതല്‍ 55 വരെ ഡോളറായി  വില വര്‍ദ്ധിക്കും. വൈകാതെ അത് 60ല്‍ എത്തുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.  അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ എണ്ണക്കമ്പനികള്‍ യോഗം ചേര്‍ന്നാണ് രാജ്യത്ത് എണ്ണവില നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ വര്‍ദ്ധനവ് അങ്ങനെതന്നെ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും. എന്നാല്‍ ഒപെക് തീരുമാനത്തില്‍ അംഗരാജ്യങ്ങള്‍ എത്രത്തോളം ഉറച്ചുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. മുമ്പ് പലതവണ ഒപെക് ഇത്തരം തീരുമാനങ്ങള്‍ എടുത്തപ്പോഴും കുറച്ച് നാള്‍ കഴിഞ്ഞ് അംഗരാജ്യങ്ങള്‍ ഓരോന്നായി തീരുമാനം അട്ടിമറിക്കുന്ന കാഴ്ചയാണ് കണ്ടത്.
 

click me!