ട്രംപിന്‍റെ നാവില്‍ കുരുങ്ങി പെട്രോളിയം വില ഉയര്‍ന്നേക്കും

By Web DeskFirst Published May 10, 2018, 3:39 PM IST
Highlights
  • ബ്രന്‍ഡ് ക്രൂഡിന്‍റെ ഇന്നത്തെ വില ബാരലിന് 77.44 രൂപയാണ്
  • പെട്രോളിയം വില ഉയര്‍ന്നേക്കും

സിങ്കപ്പൂര്‍: ട്രംപിന്‍റെ ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറാനുളള തീരുമാനത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ മുന്നേറ്റം തുടരുന്നു. 2015 ല്‍ ഒപ്പിട്ട ടെഹ്റാന്‍ ആണവക്കരാറില്‍ നിന്ന് പിന്‍മാറാനുളള യു.എസിന്‍റെ തീരുമാനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

യു.എസിന്‍റെ പിന്‍മാറ്റത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്നുളള എണ്ണ ഉല്‍പ്പാദനം പ്രതിസന്ധിയിലാവുമെന്ന തോന്നലാണ് എണ്ണ വില വീണ്ടും ഉയരാനുളള കാരണമായി അന്താരാഷ്ട്ര സമൂഹ ചൂണ്ടിക്കാണിക്കുന്നത്. ക്രൂഡ് ഓയിലിന് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത് 2014 നവംബറിലായിരുന്നു. 77.76 ഡോളറായിരുന്നു അന്നത്തെ വില. ഇപ്പോള്‍ ഏകദേശം അതിനടുത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് വില. ബ്രന്‍ഡ് ക്രൂഡിന്‍റെ ഇന്നത്തെ വില ബാരലിന് 77.44 രൂപയാണ്. 

ഇതോടെ ക്രൂഡിന്‍റെ വില അടുത്തകാലത്ത് കുറയാനുളള സാഹചര്യങ്ങള്‍ അകലയായി. ഇന്ത്യ പോലെ എണ്ണ ഇറക്കുമതി കൂടുതല്‍ നടത്തുന്ന രാജ്യത്തെ സംബന്ധിച്ച് ക്രൂഡിന്‍റെ വിലക്കയറ്റം ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്. രാജ്യത്തെ എണ്ണവില വലിയ തോതില്‍ ഉയരാന്‍ ഇത് കാരണമായേക്കും.   

click me!