
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ഇടക്കാല ബജറ്റിൽ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയെ അതിജീവിക്കാനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ല.
സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബജറ്റില്‍ നിര്‍ദേശമില്ലെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേരളത്തെ അവഗണിച്ച കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും പിണറായി കുറ്റപ്പെടുത്തി.