ഭാവി ഇന്ത്യയ്ക്കായി ബജറ്റില്‍ പത്തിന കര്‍മ്മ പരിപാടികള്‍

Published : Feb 01, 2019, 04:31 PM IST
ഭാവി ഇന്ത്യയ്ക്കായി ബജറ്റില്‍ പത്തിന കര്‍മ്മ പരിപാടികള്‍

Synopsis

അടിസ്ഥാന സൗകര്യ വികസനം, സിജിറ്റല്‍ സമ്പദ്‍വ്യവസ്ഥ, രൂക്ഷമാകുന്ന മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ടതാണ് പത്തിന കര്‍മ്മ പരിപാടികള്‍. 

ദില്ലി: ഭാവിയില്‍ ഇന്ത്യയെ നിര്‍ണ്ണായക ശക്തിയാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ പത്തിന കര്‍മ്മ പരിപാടികള്‍ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനം, സിജിറ്റല്‍ സമ്പദ്‍വ്യവസ്ഥ, രൂക്ഷമാകുന്ന മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ടതാണ് പത്തിന കര്‍മ്മ പരിപാടികള്‍. 

ഭൗതിക-സാമൂഹ്യ അടിസ്ഥാന സൗകര്യ മേഖലകളുടെ വികസനം, ഡിജിറ്റൽ സമ്പദ്ഘടന സമ്പൂർണമാക്കൽ, മലിനീകരണമില്ലാത്ത രാജ്യം രൂപീകരിക്കല്‍, ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതല്‍ ഊന്നൽ നല്‍കുക, വൻ തോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കൽ, നദികൾ ശുദ്ധീകരിച്ച് സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കുക, തീരദേശ വികസനവും പരിപാലനവും പുരോഗതിയും, ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം, ഗഗൻയാൻ പദ്ധതിക്ക് ഊന്നൽ, ഭക്ഷ്യസ്വയംപര്യാപതതയും സമ്പൂർണ ഭക്ഷ്യസുരക്ഷയും ഉറപ്പ് വരുത്തുക, സമഗ്ര ആരോഗ്യപരിരക്ഷ- ആയുഷ്മാൻ പദ്ധതി എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന പത്തിന പദ്ധതി.  

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി