റിലയന്‍സ് ജിയോ പരസ്യങ്ങള്‍ക്ക് മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍

Published : Dec 02, 2016, 11:39 AM ISTUpdated : Oct 05, 2018, 01:50 AM IST
റിലയന്‍സ് ജിയോ പരസ്യങ്ങള്‍ക്ക് മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍

Synopsis

മുകേശ് അംബാനിയുടെ റിലയന്‍സ് ജിയോ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ആര്‍.എസ് റാത്തോഡ് അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ കമ്പനി പരസ്യത്തിനായി ഉപയോഗിക്കുന്ന കാര്യം അറിഞ്ഞിട്ടുണ്ടെന്നും രാജ്യസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ നിലപാടുകളും പദ്ധതികളും വിശദീകരിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കാനുള്ള ചുമതല ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി ഡയറക്ടറേറ്റിനാണ്. സര്‍ക്കാര്‍ പരസ്യങ്ങളല്ലാതെ വേറെ ഒരു സ്വകാര്യ കമ്പനിയുടെയും പരസ്യം ഇവര്‍ വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. സമാജ്‍വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖറാണ് ജിയോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോയെന്ന് രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചത്.

റിലയന്‍സ് ഉടമയായി മുകേശ് അംബാനി ജിയോയുടെ മൊബൈല്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ ദേശീയ മാധ്യമങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ ചിത്രത്തോടെ ഒന്നാം പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മുഴുപ്പേജ് പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പുറമേ വളരെക്കുറച്ച് വാചകങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. പ്രധാനമന്ത്രിയെ ബ്രാന്റ് അംബാസിഡര്‍ പോലെ ചിത്രീകരിച്ച് റിലയന്‍സ് നല്‍കിയ പരസ്യം അന്നു തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില