പോപ്പീസ് ബേബി കെയര്‍ റീജിയണല്‍ ഓഫീസ് ബെംഗളൂരുവില്‍; ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്തു

Published : Oct 17, 2018, 07:19 PM IST
പോപ്പീസ്  ബേബി കെയര്‍ റീജിയണല്‍ ഓഫീസ് ബെംഗളൂരുവില്‍; ലക്ഷ്മി ഗോപാലസ്വാമി  ഉദ്ഘാടനം ചെയ്തു

Synopsis

തമിഴ്‌നാട് ,ആന്ധ്രാ,തെലുങ്കാന,കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ സെയില്‍ ആന്റ് വര്‍ക്കിങ് വിഭാഗം ഈ ഓഫീസിലാണ് പ്രവര്‍ത്തിക്കുക. ആറ് വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും ഡെനിം ശ്രേണിയും ഈ ഓഫീസിന്റെ കീഴിലുള്ള ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. 

ബെംഗളൂരു: പ്രമുഖ കിഡ്‌സ് വെയര്‍ ബ്രാന്‍ഡായ പോപ്പീസ് ബേബി കെയര്‍ റീജിയണല്‍ ഓഫീസ് ബെംഗളൂരു ബന്നാര്‍ഘട്ട റോഡില്‍ അരീക്കരയില്‍ ചലച്ചിത്ര താരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് ,ആന്ധ്രാ,തെലുങ്കാന,കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ സെയില്‍ ആന്റ് വര്‍ക്കിങ് വിഭാഗം ഈ ഓഫീസിലാണ് പ്രവര്‍ത്തിക്കുക. ആറ് വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും ഡെനിം ശ്രേണിയും ഈ ഓഫീസിന്റെ കീഴിലുള്ള ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. 

മൂന്ന് സംസ്ഥാനങ്ങളിലായി 40 സ്റ്റോറുകള്‍ 2019 ഓടെ തുറക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആക്‌സസ്സറീസ് ,ടോയ്‌സ്, ടോയ്‌ലെറ്ററീസ് എന്നിവയും ഈ വര്‍ഷം പുറത്തിറങ്ങും. ഇന്ത്യാ പ്രൊഡക്ഷന്‍ ഹെഡ് രാജേഷ് പിള്ളൈ , കര്‍ണാടക ഹെഡ് ഷാന്‍ ജോസ് , അനൂപ് ജോര്‍ജ് മാര്‍ക്കറ്റിംഗ് ഹെഡ് മല്ലേഷ് , പോമീസ് ഡയറക്ടര്‍ ഷൈജു മാത്യു, വിനയ് തോമസ് , അമല്‍ രാജ്, ഡിസൈനര്‍ ദീപു, ആര്‍കിടെക്ട് അനൂപ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
 

PREV
click me!

Recommended Stories

രൂപ കൂപ്പുകുത്തുന്നു! ഒരു ഡോളറിന് 94 പിന്നിട്ടു, ഇന്ത്യൻ കറൻസിക്ക് ചരിത്രത്തിലെ വലിയ തിരിച്ചടി, വിപണിയിൽ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നു
യുദ്ധത്തിനിടെ ഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗം, റിപ്പോ നിരക്കില്‍ മാറ്റമുണ്ടാകുമോ, ഉറ്റുനോക്കി വിപണി, സര്‍വേ റിപ്പോര്‍ട്ട് പുറത്ത്