തപാല്‍ വകുപ്പിന്‍റെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

By Web TeamFirst Published Jan 3, 2019, 10:03 AM IST
Highlights

രാജ്യത്തെ മുഴുവന്‍ തപാലോഫീസുകളുടെയും പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ഓഫീസ് പരിധിയിലുളള പ്രധാന സ്ഥലങ്ങള്‍ തുടങ്ങി തപാല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെക്കുറിച്ചു പോസ്റ്റ് ഇന്‍ഫോ ആപ്പില്‍ ലഭിക്കും.

തിരുവനന്തപുരം: തപാല്‍ വകുപ്പിന്‍റെ സേവനമായ ലഘുസമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്റ്റേര്‍ഡ് പോസ്റ്റുകളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യം. പറഞ്ഞുവരുന്നത് തപാല്‍ വകുപ്പിന്‍റെ പുതിയ ആപ്ലിക്കേഷനായ 'പോസ്റ്റ് ഇന്‍ഫോ'യെക്കുറിച്ചാണ്. 

രാജ്യത്തെ മുഴുവന്‍ തപാലോഫീസുകളുടെയും പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ഓഫീസ് പരിധിയിലുളള പ്രധാന സ്ഥലങ്ങള്‍ തുടങ്ങി തപാല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെക്കുറിച്ചു പോസ്റ്റ് ഇന്‍ഫോ ആപ്പില്‍ ലഭിക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്സ്, വിന്‍ഡോസ് വേര്‍ഷനുകളില്‍ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇന്ത്യ പോസ്റ്റ് കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചത്. 

click me!