
ദില്ലി: ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കായുളള സുപ്രധാന പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ വിതരണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ ആദ്യ ഗഡു ആയി 2,000 രൂപ ഈ മാസം വിതരണം ചെയ്യാനാണ് ആലോചന.
രണ്ട് ഹെക്ടര്‍ വരെ ഭൂമിയുളള കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപ നല്‍കാനുളള പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. 2018 ഡിസംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കുമെന്നാണ് ധനമന്ത്രി പീയുഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. 12 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.