കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

By Web TeamFirst Published Dec 19, 2018, 11:06 AM IST
Highlights

ഡിസംബര്‍ 22 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഭാരം കുറയ്ക്കാനുളള സാധ്യത ഇതോടെ വര്‍ദ്ധിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനം കൂടുതല്‍ ലളിതമാക്കുമെന്ന സൂചനകളാണ് ഇന്നലെ പ്രധാനമന്ത്രി നല്‍കിയത്

മുംബൈ: 99 ശതമാനം ഉല്‍പ്പന്നങ്ങളെയും 18 ശതമാനത്തിലോ അതില്‍ താഴെയോ ഉള്ള നികുതി സ്ലാബിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബര്‍ 22 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഭാരം കുറയ്ക്കാനുളള സാധ്യത ഇതോടെ വര്‍ദ്ധിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനം കൂടുതല്‍ ലളിതമാക്കുമെന്ന സൂചനകളാണ് ഇന്നലെ പ്രധാനമന്ത്രി നല്‍കിയത്. ജിഎസ്ടി നികുതി സംവിധാനത്തിന് തുടക്കം കുറിച്ചപ്പോള്‍ അപ്പോള്‍ നിലവിലിരുന്ന എക്സൈസ്, വാറ്റ് നിരക്കുകള്‍ കണക്കിലെടുത്താണ് ജിഎസ്ടി നിരക്കുകള്‍ തീരുമാനിച്ചത്. എന്നാല്‍, പിന്നീട് 28 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ ഏതാനും ആ‍ഡംബര ഉല്‍പ്പന്നങ്ങള്‍ മാത്രമായി ചുരുക്കാന്‍ സാധിച്ചും. ഇതേ രീതിയില്‍ പരിഷ്കരണ നടപടികള്‍ മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി അറിയിച്ചും.  

സംരംഭകര്‍ക്ക് അനായാസമാകുന്ന വിധത്തില്‍ ജിഎസ്ടി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ അഭിപ്രായം. ജിഎസ്ടി വന്നതോടെ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ കൂടുതല്‍ സുതാര്യത കൈവരിക്കുകയാണെന്നും സംവിധാനത്തിന്‍റെ കാര്യക്ഷമത വര്‍ദ്ധിക്കുകയാണെന്നും, ജിഎസ്ടി വിപണിയില്‍ നിലനിന്നിരുന്ന പല അവ്യക്തതകളും ഒഴിവാകാന്‍ സഹായിച്ചതായും നരേന്ദ്ര മോദി പറഞ്ഞു.    
 

click me!