
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് തട്ടിപ്പ് ബഡ്ജറ്റെന്ന് രാഹുൽ ഗാന്ധി. അഞ്ച് വര്‍ഷത്തെ ധാര്‍ഷ്ട്യവും കഴിവില്ലായ്മയും രാജ്യത്തെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ദിവസം 17 രൂപ വച്ചു കർഷകർക്ക് കൊടുക്കുന്നത് കര്‍ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അവസാന അടുക്കള ബഡ്ജറ്റ് എന്ന ഹാഷ്ടാഗോടെയാണ് രാഹുല്‍ ഗാന്ധിയുടെ കുറിപ്പ്.
നേരത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ പി ചിദംബരം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്ര ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് അല്ല വോട്ടിന് വേണ്ടിയുള്ള അക്കൗണ്ടാണെന്ന് ചിദംബരം വിമര്‍ശിച്ചു. നേരത്തെ പൊതു തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിജെപി സര്‍ക്കാറിന്റെ ബജറ്റ് വരാനിരിക്കെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ചിദംബരം പരിഹസിച്ചിരുന്നു. ഇക്കൊല്ലം നോട്ട് നിരോധനം ആവാമെന്നാണ് പി ചിദംബരം പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇത്തവണ നിരോധിക്കേണ്ടത് നൂറു രൂപ നോട്ടുകളാണെന്നായിരുന്നു പി ചിദംബരത്തിന്റ ട്വീറ്റ്.