
കൊച്ചി: കൊച്ചിയിലെ പ്രസംഗത്തില്‍ ജി.എസ്.ടിയെ അടിമുടി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുണ്ടാക്കിയ ചരക്ക് സേവന നികുതി തുടക്കം മുതലേ പരാജമായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
ഒരു വലിയ പ്രളയം കേരളത്തിലുണ്ടായി. കേരളസര്‍ക്കാരിന്‍റെ പുനരുദ്ധാരണപദ്ധതിയിലേക്ക് എന്തെങ്കിലും അധികവരുമാനണ്ടാക്കുന്ന തരത്തില്‍ ജിഎസ്ടിയില്‍ മാറ്റം വരുത്താന്‍ സാധിച്ചോ. ചെറുകിട വ്യാപാരികള്‍ക്ക് എന്ത് ഗുണമാണ് ജിഎസ്ടി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
2019-ല്‍ നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഈ ഗബ്ബര്‍സിംഗ് ടാക്സ് നമ്മള്‍ മാറ്റിയെഴുതും. ഏറ്റവും ലളിതവും ജനങ്ങള്‍ക്ക് മനസ്സിലാവുന്ന തരത്തിലുമുള്ള നികുതി സംവിധാനം കേരളത്തില്‍ നമ്മള്‍ കൊണ്ടു വരും - രാഹുല്‍ പറഞ്ഞു.