മൂന്ന് വര്‍ഷത്തിനുള്ളില്‍ അഴിമതിക്ക് പിടിയിലായത് 18,600 റെയില്‍വേ ഉദ്യോഗസ്ഥര്‍

Published : Feb 12, 2018, 01:48 PM ISTUpdated : Oct 04, 2018, 06:03 PM IST
മൂന്ന് വര്‍ഷത്തിനുള്ളില്‍ അഴിമതിക്ക് പിടിയിലായത് 18,600 റെയില്‍വേ ഉദ്യോഗസ്ഥര്‍

Synopsis

ചെന്നൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഴിമതി കാണിച്ച 18,600 റെയില്‍വേ ഉദ്യോഗസ്ഥരെ പിടികൂടിയതായി വെളിപ്പെടുത്തില്‍. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തെ 17 റെയില്‍വേ സോണുകളില്‍ ഏറ്റവും കൂടുതല്‍ അഴിമതിക്കാരുള്ളത് ഉത്തര റെയില്‍വേയിലും ദക്ഷിണറെയില്‍വേയിലുമാണെന്നാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉത്തര റെയില്‍വേറയിലെ 6121 ഉദ്യോഗസ്ഥരേയും ദക്ഷിണറെയില്‍വേയിലെ 1955 ഉദ്യോഗസ്ഥരേയും അഴിമതി കാണിച്ചതിന് ഇക്കാലയളവില്‍ പിടികൂടിയിട്ടുണ്ട്. 

അഭ്യന്തര ഓഡിറ്റിംഗ്, മിന്നല്‍ പരിശോധനകള്‍, പരാതികളിന്‍മേലുള്ള അന്വേഷണം എന്നിവയിലൂടെയാണ് ഇത്രയും ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ചടങ്ങ് ആഘോഷിക്കാന്‍ കരാറുകാര്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന സംഭവങ്ങളും, രസീത് നല്‍കാതെ ടിടിആര്‍മാര്‍യാത്രക്കാര്‍ക്ക് ബര്‍ത്ത് നല്‍കിയ സംഭവങ്ങളുമെല്ലാം ഈ രീതിയില്‍ പിടികൂടിയിടുണ്ട്. പല ഉദ്യോഗസ്ഥരും സര്‍വ്വീസിന്റെ അവസാനകാലഘട്ടത്തിലാണ് അഴിമതിയ്ക്ക് പിടികൂടപ്പെട്ടതെന്നും കുറ്റവിമുക്താരാവാതെ ഇവര്‍ക്ക് ഇനി ആനുകൂല്യങ്ങളോ  പെന്‍ഷനോ ലഭിക്കില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ചീഫ് വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ടിലുള്ള ജീവനക്കാര്‍ വരെ അഴിമതിക്ക് പിടിയിലായിട്ടുണ്ട്. 2016-ല്‍ മാത്രം 11,200 പരാതികളാണ് രാജ്യവ്യാപകമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിച്ചത്.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?