
ദില്ലി: പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നല്ലൊരു ഐഡിയ ഉണ്ടെങ്കില്‍ ലക്ഷക്കണക്കിന് രൂപയാണ് ഇന്ത്യന്‍ റെയില്‍വെ നിങ്ങള്‍ക്ക് സമ്മാനമായി നല്‍കാന്‍ കാത്തുവെച്ചിരിക്കുന്നത്. ജന്‍ ഭാഗിധാരി എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചാണ് പൊതുജനങ്ങള്‍ക്കായി റെയില്‍വെ ആരംഭിച്ചിരിക്കുന്നത്.
കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ട്രെയിനുകളിലും സ്റ്റേഷനുകളിലും ഒരുക്കാനുള്ള ബൃഹദ് പദ്ധതിയാണ് നിങ്ങള്‍ വിഭാവനം ചെയ്യേണ്ടത്. ഓണ്‍ലൈനായി ചലഞ്ചില്‍ പങ്കെടുക്കാം. മേയ് 19 വൈകുന്നേരം ആറ് മണി വരെയാണ് ഐഡിയകള്‍ സമര്‍പ്പിക്കാനുള്ള സമയം. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനായി എങ്ങനെ പണം കണ്ടെത്താം എന്നുള്ളതാണ് നിങ്ങള്‍ കണ്ടുപിടിക്കേണ്ടത്. റെയില്‍വെയുടെ നിലവിലുള്ള സംവിധാനത്തില്‍ നിന്നുകൊണ്ട് എളുപ്പത്തില്‍ നടപ്പാക്കാനാവുന്ന നിര്‍ദ്ദേശങ്ങളായിരിക്കും നല്‍കേണ്ടത്. ഒന്നാം സമ്മാനത്തിന് അര്‍ഹനാവുന്നയാളിന് 10 ലക്ഷം രൂപ സമ്മാനം നല്‍കും. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം മൂന്ന് ലക്ഷം രൂപയുമാണ്. നാലാം സമ്മാനം ലഭിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കും
ഹിന്ദിയിലോ ഇംഗ്ലീഷിലോ വേണം സന്ദേശങ്ങള്‍ അയക്കാന്‍. ഒറ്റയ്ക്കോ ആറ് പേരില്‍ താഴെയുള്ള സംഘങ്ങളായോ ഐഡിയകളുണ്ടാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.