
ദില്ലി: രാജധാനി എക്സ്പ്രസ് ടിക്കറ്റിനെ വിമാന ടിക്കറ്റുമായി ബന്ധിപ്പിക്കാനൊരുങ്ങി റെയിൽവെ. രാജധാനിയിൽ ടിക്കറ്റ് ഉറപ്പാകാത്തവർക്ക് എയർഇന്ത്യയിൽ യാത്ര ചെയ്യാനുള്ള അവസരമൊരുക്കാനാണ് നീക്കം.
കണ്‍ഫേം അല്ലാത്ത എസി1 ക്ലാസ്, രണ്ടാം ക്ലാസ് ടിക്കറ്റിന് പകരമാണ് ഏയര്‍ ടിക്കറ്റ് നല്‍കാന്‍ സംവിധാനം ഒരുങ്ങുന്നത്. ചിലപ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുകയോ, അല്ലെങ്കില്‍ ടിക്കറ്റ് എടുത്ത പൈസയ്ക്ക് തന്നെ പറക്കാം എന്നാണ് റിപ്പോര്‍ട്ട്.
രാജധാനിയിലെ എസി രണ്ടാംക്ലാസിന്‍റെ ചാര്‍ജ് ഏതാണ്ട് ഏയര്‍ ഇന്ത്യ വിമാനചാര്‍ജിന് തുല്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റെയില്‍വേ ഏയര്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനിയുടെതാണ് ഈ ആശയം. ആദ്യഘട്ടത്തില്‍ വന്‍ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സൗകര്യം ഏര്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.