ആര്‍ബിഐ പുതിയ വായ്പാനയം ഇന്ന്

Published : Oct 05, 2018, 06:55 AM ISTUpdated : Oct 05, 2018, 08:16 AM IST
ആര്‍ബിഐ പുതിയ വായ്പാനയം ഇന്ന്

Synopsis

രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപ കടന്നത് നിരക്കിൽ പ്രതിഫലിക്കാനിടയുണ്ട്. .ഉയർന്ന ക്രൂഡ് ഓയിൽ വിലയും, രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതും പണപ്പെരുപ്പം ഇനിയും കൂടുമെന്ന വിലയിരുത്തലാണ് കാരണം

മുംബെെ: ആർബിഐ പുതിയ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. ബുധനാഴ്ചയാണ് വായ്പാ അവലോകന യോഗം റിസർവ്വ് ബാങ്ക് തുടങ്ങിയത്. റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്താനുള്ള സാധ്യതകളുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപ കടന്നത് നിരക്കിൽ പ്രതിഫലിക്കാനിടയുണ്ട്. .

ഉയർന്ന ക്രൂഡ് ഓയിൽ വിലയും, രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതും പണപ്പെരുപ്പം ഇനിയും കൂടുമെന്ന വിലയിരുത്തലാണ് കാരണം. റിപ്പോ നിരക്ക് തുടർച്ചയായി കഴിഞ്ഞ രണ്ട് തവണയും ഉയർത്തിയിരുന്നു. നിലവിൽ 6.50 ശതമാനമാണ് റിപ്പോ നിരക്ക്.

റിപ്പോ നിരക്ക് കൂട്ടിയാൽ രാജ്യത്തെ വിവിധ വാണിജ്യ ബാങ്കുകൾ വായ്പ പലിശ കൂട്ടിയേക്കും. രാജ്യത്ത് പൊതു തെരഞ്ഞടുപ്പ് അടുത്തിരിക്കെ ആര്‍ബിഐ പലിശ നിരക്ക് വര്‍ദ്ധനവുണ്ടാവാനുളള സാധ്യത കുറവാണെന്നാണ് മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ക്രൂഡിന്‍റെ വില വീണ്ടും ബാരലിന് 80 ഡോളറിന് അടുത്തേക്ക് ഉയര്‍ന്നതും രൂപയുടെ മൂല്യം ഡോളറിനെതിരെ 73 എന്ന നിലയില്‍ തുടരുന്നതും രാജ്യത്തെ പണപ്പെരുപ്പം ഏത് നിമിഷവും വര്‍ദ്ധിക്കാനുളള സാധ്യത സൃഷ്ടിക്കുന്നുണ്ട്. ഉയര്‍ന്നേക്കാവുന്ന പണപ്പെരുപ്പ സാധ്യതയും വിദേശത്ത് നിന്നുളള നിക്ഷേപം പിന്‍വലിക്കുന്നത് തടയുന്നതിനും, പുതിയ നിക്ഷേപം ആകര്‍ഷിക്കുന്നതിനും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സഹായകരമാകും.

PREV
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി